വേനല്‍ മഴ റെക്കോര്‍ഡിട്ടതോടെ അണക്കെട്ടുകളും നിറയുന്നു, 5 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്

User
0 0
Read Time:1 Minute, 41 Second

തൊടുപുഴ: സംസ്ഥാനത്ത് വേനല്‍ മഴ റെക്കോര്‍ഡിട്ടതോടെ അണക്കെട്ടുകളില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്.

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 35.40 ശതമാനം വെള്ളമാണ് ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞവര്‍ഷം ഇതേ ദിവസത്തെക്കാള്‍ 7 ശതമാനം അധികം വെള്ളമാണ് ഈ വര്‍ഷമുള്ളത്.

കാലവര്‍ഷത്തിനു മുന്‍പ് ജലനിരപ്പ് ഇത്രയും ഉയരുന്നത് അപൂര്‍വം. കഴിഞ്ഞ ദിവസങ്ങളില്‍ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായി മഴ പെയ്തു.

2018ല്‍ ഇതേ ദിവസം ഇടുക്കി അണക്കെട്ടില്‍ 23.88 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 2338.02 അടിയായി. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം സംഭരണിയില്‍ 2340.44 അടി വെള്ളം ഉണ്ടായിരുന്നു.

കേരളത്തില്‍ റെക്കോര്‍ഡ് വേനല്‍മഴയാണ് ഇത്തവണ ലഭിച്ചത്. കാലവര്‍ഷത്തിനു മുന്നോടിയായി ലഭിച്ച മഴയുടെ കണക്കില്‍ 2018നെ മറികടന്നു 2021.

2018ന് ശേഷം തൃശൂരിന് തെക്കോട്ടുള്ള എല്ലാ ജില്ലകളിലും ഏറ്റവും മികച്ച വേനല്‍മഴ ലഭിച്ച വര്‍ഷമാണിത്. തൃശൂരിനു വടക്കോട്ടുള്ള ജില്ലകളില്‍ കണ്ണൂരില്‍ മാത്രമാണു 2018 നെക്കാള്‍ മികച്ച മഴ ഇത്തവണ ലഭിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹൈക്കമാന്‍ഡിന് രാജിക്കത്ത് നല്‍കി മുല്ലപ്പള്ളി രാമചന്ദ്രന്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് രാജിക്കത്ത് നല്‍കി. പുതിയ കെ പി സി സി അധ്യക്ഷനായി കെ സുധാകരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ബെന്നി ബെഹനാനെ അധ്യക്ഷനാക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. പ്രാദേശിക തലത്തില്‍ ഗ്രൂപ്പുകളെ ശക്തിപ്പെടുത്താന്‍ എ-ഐ വിഭാഗം നേതാക്കളുടെ നിര്‍ദേശം. അശോക് ചവാന്‍ സമിതി പ്രഹസനമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിച്ചു. പ്രവര്‍ത്തകരുടെ വികാരവും ഹൈക്കമാന്‍ഡിന്റെ പിന്തുണയും പുതിയ കെ പി സി സി അധ്യക്ഷപദവിയില്‍ കെ.സുധാകരന് അനുകൂലം. […]

You May Like

Subscribe US Now