വൈഗയുടെ മരണം: പിതാവ് സനുമോഹന്‍ തമിഴ്നാട്ടില്‍ ഒളിവിലെന്ന് സൂചന

User
0 0
Read Time:2 Minute, 14 Second

കൊച്ചി: മുട്ടാര്‍ പുഴയില്‍ 13കാരി വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനു മോഹന്‍ തമിഴ്നാട്ടില്‍ ഒളിവിലെന്ന് സൂചന. ദിവസങ്ങളായി പൊലീസ് സനുമോഹന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. വാളയാര്‍ ചെക്പോസ്റ്റ് വഴി സനുമോഹന്‍റെ കാര്‍ കടന്നുപോയ വിവരമൊഴിച്ച്‌ മറ്റൊന്നും ഇതേവരെ ഇയാളെക്കുറിച്ച്‌ പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത സനു മോഹന്‍റെ സുഹൃത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് തമിഴ്നാട്ടിലുണ്ടെന്ന് സൂചന ലഭിച്ചത്.

ചെന്നൈ സ്വദേശിയാണ് സുഹൃത്ത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.വാളയാര്‍ ചെക്ക് പോസ്റ്റുവഴി കടന്നു കളഞ്ഞ സനു മോഹന്‍ തമിഴ്‌നാട്ടിലെ രഹസ്യ കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുന്നതായാണ് വിവരം.

കഴിഞ്ഞ മാസം 21നാണ് സനു മോഹനെയും മകള്‍ വൈഗയെയും കാണാതാകുന്നത്. പിറ്റേ ദിവസം വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്ന് കണ്ടെത്തിയത്തോടെയാണ് തിരോധാനത്തിന് പിന്നിലെ ദുരഹത ഏറിയത്. വൈഗയുടെ മൃതദേഹം കണ്ടെത്തി പതിനഞ്ച് ദിവസം കഴിഞ്ഞു. കുട്ടിയെ അപായപ്പെടുത്തിയ ശേഷം സനു വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കടന്നു കളഞ്ഞതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

സനു പൂനെയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിനിടെ സനുമോഹന്‍റെ മുഴുവന്‍ സാമ്ബത്തിക ഇടപാടുകളും കണ്ടെത്തുന്നതിന് പൊലീസ് നടപടി തുടങ്ങി. 12 ബാങ്കുകള്‍ക്ക് നോട്ടീസ് അയച്ചതായാണ് വിവരം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആഭ്യന്തരമന്ത്രി അമിത് ഷാ ഛത്തീസ്‌ഗഢില്‍; ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ഛത്തീസ്‌ഗഢില്‍ എത്തും. മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിക്കും. ചത്തീസ്ഗഢിലെ ബിജാപുര്‍-സുക്മ ജില്ലകളുടെ അതിര്‍ത്തിയില്‍ ശനിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജവാന്മാരേയും അമിത് ഷാ സന്ദര്‍ശിക്കും. രാവിലെ പത്തരയോടെ ജഗ്ദല്‍പുരിലെത്തുന്ന അമിത് ഷാ സൈനികരോടുളള ആദരസൂചകമായി അവര്‍ക്ക് റീത്ത് സമര്‍പ്പിച്ച്‌ ആദരാഞ്ജലി അര്‍പ്പിക്കും. ഉച്ചയ്ക്ക് ഒരുമണിയോടെ ബസഗുഡയിലെ സിആര്‍പിഎഫ് ക്യാമ്ബിലെത്തുന്ന അമിത് ഷാ […]

Subscribe US Now