വൈഗയെ താന്‍ പുഴയിലെറിഞ്ഞത് ജീവനോടെയെന്ന് അറിഞ്ഞിരുന്നില്ല, മകള്‍ മരിച്ചത് മുങ്ങിയാണെന്നുള്ള വിവരം മനസ്സിലായത് ബാംഗ്ലൂരില്‍ എത്തിയ ശേഷമെന്ന് സനുവിന്റെ മൊഴി

User
0 0
Read Time:2 Minute, 51 Second

കൊച്ചി: കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങളാണ് വൈഗയുടെ മരണത്തില്‍ പുറത്തുവരുന്നത്. മകള്‍ വൈഗയെ പുഴയിലെറിഞ്ഞ് കൊന്നത് അച്ഛന്‍ സനുമോഹനാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

മകള്‍ മരിച്ചുവെന്ന് കരുതിയാണ് പുഴയിലെറിഞ്ഞതെന്ന് സനുമോഹന്‍ കുറ്റസമ്മതം നടത്തിയതായാണ് വിവരങ്ങള്‍. കടബാധ്യത കാരണം മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു നീക്കമെന്ന് സനു മോഹന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പേടികാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ തന്നെ സനു മോഹന്‍ കുറ്റസമ്മതം നടത്തിയതായാണ് വിവരം. കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നു. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വഴിയില്ലാതെ വന്നപ്പോഴാണ് ജീവനൊടുക്കാന് തീരുമാനിച്ചത്.

ഇതേ തുടര്‍ന്ന് ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിലാക്കി. ആത്മഹത്യചെയ്യാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞപ്പോള്‍ കുട്ടികരഞ്ഞു. ഈ സമയം കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തം വന്നതോടെ മരിച്ചുവെന്ന് കരുതിയാണ് മകളെ പുഴയില്‍ ഉപേക്ഷിച്ചത്. എന്നാല്‍ കുട്ടിമരിച്ചതോടെ തനിക്ക് ആത്മഹത്യ ചെയ്യാന് ധൈര്യം തോന്നിയില്ല. ഇതോടെയാണ് ബാംഗ്ലൂരിലേക്ക് പോയത്.

ബാംഗ്ലൂരില്‍ എത്തിയശേഷമാണ് മകള്‍ ആദ്യം മരിച്ചിരുന്നില്ലെന്നും വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരിച്ചതെന്നുമുള്ള കാര്യം അറിഞ്ഞതെന്നും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനാണ് വൈഗ മുങ്ങിമരിച്ചത്. അതേ ദിവസം പുലര്‍ച്ചെ നാടുവിട്ട സനു മോഹനെ ഗോവ ഭാഗത്തേക്ക് നീങ്ങുന്നതിനിടെയാണ് കാര്‍വാറിലെ ബീച്ചില്‍ വച്ച്‌ പൊലീസ് പിടികൂടിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് വ്യാപനം; കേരള സര്‍വകലാശാല ,ജെഇഇ മെയിന്‍ പരീക്ഷ മാറ്റിവച്ചു

കൊവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ എപ്രില്‍ 19 മുതല്‍ കേരള സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ചാന്‍സലര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നേരത്തെ കേരള സര്‍വകലാശാല യൂണിയനും വിദ്യാര്‍ത്ഥിസംഘടനകളും പരീക്ഷ മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. മാറ്റിവച്ച പരീക്ഷകള്‍ മേയ് 10 മുതല്‍ പുനഃക്രമീകരിക്കും. സര്‍വകലാശാല പരീക്ഷകള്‍ കൂടാതെ ഏപ്രില്‍ 27 മുതല്‍ 30 വരെ നടക്കാനിരുന്ന ജെഇഇ മെയിന്‍ പരീക്ഷയും മാറ്റിവെച്ചു. രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളില്‍ […]

You May Like

Subscribe US Now