വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍: അവസാന ദിവസം ഇന്ന്

User
0 0
Read Time:2 Minute, 10 Second

തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ചൊവ്വാഴ്ച രാത്രി 12-ന് അവസാനിക്കും.

18 വയസ്സ് തികഞ്ഞവരില്‍ നല്ലൊരു ശതമാനം ഇനിയും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്തിട്ടില്ല. 2021 ജനുവരി 20-ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരം ജനസംഖ്യയിലെ 18-19 പ്രായപരിധിയിലുള്ള 20 ശതമാനം പേര്‍ മാത്രമാണ് വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. പുതിയതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കേണ്ടവരും വിദേശത്തുനിന്ന് എത്തിയവരില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളവരും nvsp.in വഴി ചൊവ്വാഴ്ച തന്നെ അപേക്ഷ സമര്‍പ്പിക്കണം. 2021 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ nvsp.in പോര്‍ട്ടല്‍ തുറന്നാല്‍ കാണുന്ന രജിസ്‌ട്രേഷന്‍ ഫോര്‍ ന്യൂ ഇലക്ടര്‍ സെലക്‌ട് ചെയ്ത് പേര് രജിസ്റ്റര്‍ ചെയ്യണം.

തദ്ദേശ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടര്‍പട്ടിക വ്യത്യസ്തമായതിനാല്‍ വോട്ടര്‍പട്ടികയില്‍ പേരുകള്‍ ഉണ്ടെന്ന് വോട്ടര്‍മാര്‍ ഉറപ്പുവരുത്തണം. നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലായ nvsp.in ല്‍ തന്നെ വോട്ടര്‍പട്ടികയില്‍ പേരു നോക്കാനുള്ള സൗകര്യവും ഉണ്ട്.

മാര്‍ച്ച്‌ 9-ന് ശേഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിക്കുന്ന അപേക്ഷകള്‍ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ. അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തൃശൂര്‍ പൂരം നടത്തിപ്പില്‍ വിട്ടുവീഴ്ചയില്ലെന്ന് സംഘാടകര്‍; പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ്

തൃശൂര്‍: തൃശൂര്‍ പൂരം പഴയ പടി തന്നെ നടത്തണമെന്ന ആവശ്യവുമായി തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍. ഇക്കാര്യം ജില്ല ഭരണകൂടത്തെ ഇരു സംഘങ്ങളും അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ മാറ്റിവച്ച്‌ പൂരം മുന്‍ വര്‍ഷങ്ങളിലേതുപോലെ നടത്തണമെന്നാണ് സംഘാടകരുടെ ആവശ്യം. ഇല്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഇരു ദേവസ്വങ്ങളും മുന്നറിയിപ്പ് നല്‍കി. അതേസമയം പൂരം നടത്തിപ്പിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരുന്നുണ്ട്. ഏപ്രില്‍ 23 നാണ് തൃശൂര്‍ പൂരം. […]

You May Like

Subscribe US Now