ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

User
0 0
Read Time:1 Minute, 38 Second

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റും കാലവര്‍ഷത്തിന് അനുകൂലമായ സാഹചര്യവുമാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണമായത്.

മലപ്പുറം, വയനാട്, കാസര്‍കോഡ് ജില്ലകള്‍ ഒഴികെ മറ്റെല്ലായിടത്തും ശക്തമായ മഴയാണ്. കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. 60 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരമകൂടം മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ടയില്‍ കനത്തമഴ തുടരുകയാണ്. മലയോരമേഖലകളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. കുരുമ്ബന്‍മൂഴി, അറയഞ്ഞാലിമണ്‍ കോസ്‌വേകളിലും പമ്ബയിലും റാന്നി വലിയ തോട്ടിലും ജലനിരപ്പ് ഉയര്‍ന്നു. കോട്ടയത്ത് മഴയും കാറ്റും ശക്തമാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴയും കാറ്റും തുടരുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വെയ്ക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വെയ്ക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്. സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്നതിനാലാണ് ഇത്തരം സര്‍ട്ടിഫിക്കറ്റ് പങ്ക് വെയ്ക്കരുതെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റ് പങ്ക് വെയ്ക്കുന്നത് ശ്രദ്ധയില്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സൈബെര്‍ സുരക്ഷ ബോധവല്‍ക്കരണ ട്വിറ്റെര്‍ ഹാന്‍ഡിലായ സൈബെര്‍ ദോസ്തിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ […]

Subscribe US Now