ശൈശവ വിവാഹം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ വനിത ശിശു വികസന വകുപ്പ്

User
0 0
Read Time:3 Minute, 33 Second

തി​രു​വ​ന​ന്ത​പു​രം: അനേകം ശൈശവ വിവാഹങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന നാടാണ് നമ്മുടേത്. ശൈ​ശ​വ വി​വാ​ഹം ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പാ​രി​തോ​ഷി​കം ന​ല്‍​കു​ന്ന പ​ദ്ധ​തി സം​സ്ഥാ​ന​ത്തിപ്പോള്‍ വ്യാ​പ​ക​മാ​ക്കാനൊരുങ്ങുകയാണ് വനിതാ ശിശു ക്ഷേമ വകുപ്പ്. ഈ പദ്ധതിയുടെ മുന്‍കാല മികവില്‍ ഒ​രു​വ​ര്‍​ഷ​ത്തി​നി​ടെ 200 ഓളം ശൈ​ശ​വ വി​വാ​ഹ​ങ്ങ​ള്‍ ത​ട​യാ​ന്‍ ക​ഴി​ഞ്ഞ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്.

കര്‍ശനമായ നിയമങ്ങള്‍ നിലവിലുണ്ടായിട്ടും കേ​ര​ള​ത്തി​ല്‍ നി​ര​വ​ധി ശൈ​ശ​വ വി​വാ​ഹ​ങ്ങ​ള്‍ ഇപ്പോഴും ന​ട​ക്കു​ന്നു​ണ്ടെന്നാ​ണ്​ വി​വ​രം. അ​ത്​ പൊ​തു​സ​മൂ​ഹ​ത്തി​ന്റെ കൂ​ടി ഇ​ട​പെ​ട​ലി​ലൂ​ടെ മാ​​ത്ര​മേ പൂ​ര്‍​ണ​മാ​യും നി​രോ​ധി​ക്കാ​നാ​കൂ. അ​തി​നാ​ലാ​ണ്​ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​വ​ര്‍​ക്ക്​ പാ​രി​തോ​ഷി​കം ന​ല്‍​കി പേ​രാ​ട്ടം ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന പു​തി​യ പ​ദ്ധ​തി​ക്ക്​ പൊ​തു​സ​മൂ​ഹ​ത്തി​ല്‍​നി​ന്ന്​ മി​ക​ച്ച പി​ന്തു​ണ​യാ​ണ്​ ല​ഭി​ക്കു​ന്ന​തെ​ന്ന്​ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ര്‍ ടി.​വി. അ​നു​പ​മ പറഞ്ഞു.

ശൈ​ശ​വ വി​വാ​ഹം ന​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​​പെ​ട്ടാ​ല്‍ അ​ത്​ മു​ന്‍​കൂ​ട്ടി വ​കു​പ്പി​നെ അ​റി​യി​ക്കു​ന്ന വ്യ​ക്തി​ക്ക്​ 2500 രൂ​പ​യാ​ണ്​ പാ​രി​തോ​ഷി​കം ന​ല്‍​കു​ക. കൃ​ത്യ​മാ​യ വി​വ​രം കൈ​മാ​റു​ന്ന​വ​രു​ടെ ​ഐഡ​ന്‍​റി​റ്റി ഒ​രു​കാ​ര​ണ​വ​ശാ​ലും വെ​ളി​പ്പെ​ടു​ത്തി​ല്ല.

ജി​ല്ല വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫി​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ 258 ശൈ​ശ​വ വി​വാ​ഹ നി​രോ​ധ​ന ഓ​ഫി​സ​ര്‍​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്. കേ​ര​ള​ത്തെ ശൈ​ശ​വ വി​വാ​ഹ​മു​ക്ത​മാ​ക്കു​ക​യാ​ണ്​ പദ്ധതിയുടെ ല​ക്ഷ്യ​മെ​ന്നും അ​നു​പ​മ വ്യ​ക്ത​മാ​ക്കി. അ​തി​ലേ​ക്ക്​ 1.40 ല​ക്ഷം രൂ​പ​യും ഇ​പ്പോ​ള്‍ അ​നു​വ​ദി​ച്ചു.18 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​ങ്ങ​ള്‍ ആ​ദി​വാ​സി​മേ​ഖ​ല​ക​ളി​ല​ട​ക്കം ധാ​രാ​ള​മാ​യി കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ വി​വ​രം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് താഴ്ന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,00,636 പേര്‍ക്ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,74,399 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,71,59,180 ആയി. രാജ്യത്ത് ഇതിനോടകം 2,89,09,975 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം 23,27,86,482 പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കിക്കഴിഞ്ഞു. ജൂണ്‍ ആറുവരെ 36,63,34,111 സാമ്ബിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ […]

You May Like

Subscribe US Now