ശോഭ സുരേന്ദ്രനെയും സുരേഷ് ഗോപിയേയും മത്സരിപ്പിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം

User
0 0
Read Time:2 Minute, 21 Second

സംസ്ഥാനത്ത് ബിജെപി മത്സരിക്കുക 115 സീറ്റുകളില്‍. സുരേഷ് ഗോപിയും ശോഭ സുരേന്ദ്രനും സ്ഥാനര്‍ത്ഥികളാകണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. തൃശ്ശൂരിലോ തിരുവനന്തപുരത്തോ സുരേഷ് ഗോപി മത്സരിക്കണമെന്നാണ് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹം തിരുവനന്തപുരത്തു മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. ഇവിടെ സാധ്യതാ പട്ടികയിലുള്ള വിജയന്‍ തോമസ് മത്സരിക്കാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞിട്ടുണ്ട്. ശോഭ സുരേന്ദ്രന്റെ പേര്‍ ചാത്തന്നൂരും മറ്റു ചില മണ്ഡലങ്ങളിലുമുണ്ട്.

കെ.സുരേന്ദ്രന്‍ കോന്നിയിലാകുമെന്നാണു സൂചന. കുമ്മനം രാജശേഖരന്‍ മത്സരിക്കാനിടയുള്ള നേമത്തിനു പുറമേ കഴക്കൂട്ടത്തും സുരേന്ദ്രന്റെ പേരുണ്ടായിരുന്നു. ഹരിപ്പാട് ബി.ഗോപാലകൃഷ്ണനും പുതുപ്പള്ളിയില്‍ എന്‍. ഹരിയും പട്ടികയിലുണ്ട്. ധര്‍മടത്ത് സി.കെ. പത്മനാഭന്‍ മത്സരിച്ചേക്കും. കെ. രഞ്ജിത്തിന്റെ പേരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ മത്സരിക്കും. എം.ടി. രമേശിന്റെ പേര് കോഴിക്കോട് നോര്‍ത്തിലും പി.കെ. കൃഷ്ണദാസിന്റേതു കാട്ടാക്കടയിലും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥിപട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എംസി റോഡില്‍ നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മിനിലോറിയിടിച്ചു ; ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് ഗുരുതരം

തിരുവനന്തപുരം: എംസി റോഡില്‍ റോഡുവക്കില്‍ നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ചു .‌ സംഭവത്തില്‍ ക്ളീനര്‍ മരിച്ചു. ഡ്രൈവര്‍ക്ക് ഗുരുതരം. എറണാകുളം സ്വദേശി ജോബിനാണ് മരിച്ചത് . ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പവേശിപ്പിച്ചു.മിനിലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.ഇന്നുപുലര്‍ച്ചെ നാലുമണിയോടെ എം സി റോഡില്‍ കാരേറ്റിന് സമീപമാണ് അപകടം നടന്നത് . പത്തനംതിട്ടയില്‍ നിന്ന് കാട്ടാക്കടയിലേക്ക് പ്ലൈവുഡ് കയറ്റിവന്ന മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്. വേഗത്തില്‍ വന്ന മിനിലോറി […]

You May Like

Subscribe US Now