ഷിജു എം വര്‍ഗീസിന്റെ കാര്‍ കത്തിക്കാന്‍ ശ്രമം: ഒരാള്‍ അറസ്‌റ്റില്‍

User
0 0
Read Time:1 Minute, 4 Second

കൊല്ലം> കുണ്ടറ മണ്ഡലം സ്ഥാനാര്‍ത്ഥിയായ ഇ എം സി സി ഡയറക്ടര്‍ ഷിജു എം വര്‍ഗീസിന്റെ കാര്‍ കത്തിക്കാന്‍ നടത്തിയ ശ്രമത്തില്‍ ഒരാള്‍ അറസ്റ്റില്‍.

തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി ബിനുവാണ് അറസ്റ്റിലായത്. കാര്‍ കത്തിക്കല്‍ നാടകമായിരുന്നുവെന്നും ആസൂത്രിത ഗൂഢാലോചന ഉണ്ടെന്നുമുയര്‍ന്ന ആരോപണം ശരിയാണെന്ന് ഇതോടെ തെളിഞ്ഞു.

തെരഞ്ഞെടുപ്പ് ദിവസം രാവിലെ കുണ്ടറ കണ്ണനല്ലൂരിനടുത്താണ് സംഭവം. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനകരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെയും മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മക്കെതിരെയും ഷിജു രംഗത്ത് വന്നിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നു; കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുപ്രീംകോടതിയെ ധരിപ്പിച്ച്‌ കേന്ദ്രം

ന്യൂദല്‍ഹി: കൊറോണയുടെ രണ്ടാം തരംഗത്തില്‍ വീര്‍പ്പുമുട്ടുന്ന സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു തന്നെയാണ് ഇടപെടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കോടതി സ്വയമെടുത്ത കേസില്‍ കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം. ഓക്‌സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് കൈക്കൊള്ളുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ നവീന മാര്‍ഗങ്ങളാണ് എടുത്തുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരിട്ട് ഇടപെടുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്ത് യുദ്ധകാലാടിസ്ഥാനത്തിലാണ് ഓക്‌സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ എടുക്കുന്നത്. സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. […]

You May Like

Subscribe US Now