ഷൂട്ടിങ്ങിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഫഹദ് ഫാസിലിന് പരിക്ക്

User
0 0
Read Time:1 Minute, 22 Second

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു നടന്‍ ഫഹദ് ഫാസിലിന് പരിക്കേറ്റു. വീഴ്ചയില്‍ ഫഹദിന്‍റെ മൂക്കിനാണ് പരുക്കേറ്റത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫഹദിന് വീഴ്ചയുടേതായ ചെറിയ വേദനകള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്ന് സിനിമയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

പുതിയ ചിത്രമായ മലയന്‍കുഞ്ഞിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് വീണു പരുക്കേറ്റത്.

സിനിമ ചിത്രീകരണത്തിനു വേണ്ടി താല്‍ക്കാലികമായി നിര്‍മിച്ച വീടിന്റെ മുകളില്‍ നിന്നാണ് താരം വീണത്. നിസ്സാരമായ പരുക്കുകള്‍ മാത്രമാണ് അദ്ദേഹത്തിനു സംഭവിച്ചതെന്ന് അപ്പോള്‍ സെറ്റിലുണ്ടായിരുന്നവര്‍ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാലാരിവട്ടം പാലം ഉടന്‍ സര്‍ക്കാരിന് കൈമാറും; അഭിമാന നിമിഷമെന്ന് ഇ. ശ്രീധരന്‍

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലത്തിലെ ഭാരപരിശോധന ഇന്ന് പൂര്‍ത്തിയാകും. പരിശോധനാ റിപ്പോര്‍ട്ട് ഉച്ചയോടെ ഡി.എം.ആര്‍.സി സര്‍ക്കാരിന് കൈമാറിയേക്കും. പാലാരിവട്ടം ഫ്‌ളൈഓവറിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാകുമെന്ന് ഇ ശ്രീധരന്‍ അറിയിച്ചു. ഡിഎംആര്‍സി യൂണിഫോമിലുള്ള തന്റെ ജീവിതത്തിലെ അവസാന ദിവസമിതാണെന്നും തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കുന്നതിന് മുമ്ബ് ഡിഎംആര്‍സിയിലെ മുഖ്യ ഉപദേഷ്ടാവ് ചുമതലയില്‍ നിന്നും രാജി വെക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് സന്തോഷ മുഹൂര്‍ത്തമാണ്. പാലം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി. ഊരാളുങ്കല്‍ സൊസൈറ്റിക്ക് പ്രത്യേക […]

You May Like

Subscribe US Now