സംസ്ഥാനത്തിന്റെ സാമ്ബത്തിക നില ഭദ്രം; 18000 കോടിയുടെ ഗ്രാന്റ് ലഭിക്കുമെന്നും ഡോ. തോമസ് ഐസക്

User
0 0
Read Time:1 Minute, 49 Second

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്ബത്തിക നില ഭദ്രമാണെന്ന് മന്ത്രി ഡോ തോമസ് ഐസക്. പുതിയ സര്‍ക്കാരിന് ആദ്യ വര്‍ഷം സാമ്ബത്തിക പ്രതിസന്ധിയുണ്ടാകില്ല. ഈ വര്‍ഷം റവന്യൂ ഡഫിസിറ്റായി 1800 കോടി രൂപയുടെ പ്രത്യേക ഗ്രന്റ് ലഭിക്കുമെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.

അടുത്ത വര്‍ഷം രാജ്യത്താകെ സാമ്ബത്തിക പ്രതിസന്ധിയുണ്ടാകും. ചിലവ് ചുരുക്കാന്‍ പുതിയ സര്‍ക്കാര്‍ ശ്രമിക്കണം. സാമ്ബത്തിക അച്ചടക്കം പ്രധാനമാണ്.

പുതിയ ധനമന്ത്രിക്ക് ഒന്നും പഠിച്ച്‌ വരാന്‍ സമയമുണ്ടാവില്ല, എന്നിരുന്നാലും അവര്‍ക്ക് ശാന്തമായി മുന്നോട്ടു പോകാം. കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചു. നല്ലരീതിയില്‍ പ്രവര്‍ത്തിച്ച്‌ വിശ്വാസ്യത വീണ്ടെടുക്കും. തിരഞ്ഞടുപ്പ് സമയത്ത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണവുമായി വന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവര്‍ പോയി. ഇനിയെങ്കിലും കിഫ്ബി വിരുദ്ധ നിലപാടില്‍ നിന്നും പ്രതിപക്ഷം പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ കിഫ്ബി ഇടപാടുകള്‍ സംബന്ധിച്ച്‌ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടക്കുന്നതിനാല്‍ കിഫ്ബി വഴിയുള്ള പദ്ധതികള്‍ വരുന്ന സര്‍ക്കാരിന് വലിയ വെല്ലുവിളി സൃഷ്ടിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവാക്സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ രണ്ടാമത്തെ പട്ടികയിലും കേരളമില്ല

ന്യൂഡല്‍ഹി | വാക്‌സിന്‍ വിതരണത്തില്‍ കേരളത്തോടുള്ള അവഗണന തുടരുന്നു. കൊവാക്സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ രണ്ടാമത്തെ പട്ടികയിലും കേരളത്തെ ഭാരത് ബയോടെക് ഉള്‍പ്പെടുത്തിയില്ല. 18 സംസ്ഥാനങ്ങള്‍ക്കാണ് മേയ് ഒന്ന് മുതല്‍ കൊവാക്സിന്‍ ഭാരത് ബയോടെക്ക് നേരിട്ട് നല്‍കുക. ആദ്യപട്ടികയിലും കേരളം ഇടം പിടിച്ചിരുന്നില്ല. കേന്ദ്രനയം അനുസരിച്ചാണ് വാക്സിന്‍ വിതരണമെന്നും മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും കമ്ബനി അറിയിച്ചു. ദക്ഷിണേന്ത്യയില്‍ കേരളം മാത്രമാണ് പട്ടികയിലില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.ആന്ധ്രപ്രദേശ്, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, […]

You May Like

Subscribe US Now