സംസ്ഥാനത്ത് പെട്രോള്‍‍ വില നൂറ് കടന്നു; നൂറ് പിന്നിട്ടത് നാലു ജില്ലകളില്‍ പ്രീമിയം പെട്രോളിന്

User
0 0
Read Time:1 Minute, 6 Second

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില നൂറു കടന്നു. വയനാട്, തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് പ്രീമിയം പെട്രോളിന് വില നൂറു രൂപ കടന്നത്. പ്രീമിയം പെട്രോളിന് 100 രൂപ 24 പൈസയായി. പാറശാലയില്‍ ലീറ്ററിന് 101 രൂപ 14 പൈസയും ബത്തേരിയില്‍ 100 രൂപ 24 പൈസയുമാണ് വില.

ഇന്ധനവില വര്‍ധിച്ചതോടെയാണ് സംസ്ഥാനത്ത് പെട്രോള്‍ വില സെഞ്ചുറി പിന്നിട്ടത്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് കൂടിയത്. 37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധനവില കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 97.29 രൂപയും ഡീസലിന് 92.63 രൂപയുമാണ്. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 95.41 രൂപയും ഡീസലിന് 90.86 രൂപയുമാണ് വില

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ അപകടം; 30 മരണം, 50 പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്:  തെക്കന്‍ പാകിസ്ഥാനില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 മരണം. 50ലേറെ പേര്‍ക്ക് പരിക്കേറ്റു. സിന്ധ് പ്രവിശ്യയിലെ ഘോത്കി ജില്ലയിലാണ് അപകടം. മില്ലത് എക്സ്പ്രസും സര്‍ സയിദ് എക്സ്പ്രസുമാണ് അപകടത്തില്‍പെട്ടത്. മില്ലത് എക്സ്പ്രസിന്റെ 14ഓളം ബോഗികള്‍ അപകടത്തില്‍ മറിഞ്ഞുവീണു. ഗ്രാമീണരും പൊലീസും മറ്റു രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പരിക്കേറ്റവരെയും മരിച്ചവരെയും സമീപ ആശുപത്രികളിലേക്ക് മാറ്റി. കറാച്ചിയില്‍ നിന്നും സര്‍ഗോഥയിലേക്ക് പോകുകയായിരുന്ന മില്ലത് എക്സ്പ്രസ് പാളംതെറ്റുകയും ലാഹോറില്‍ നിന്നും കറാച്ചിയിലേക്ക് […]

You May Like

Subscribe US Now