സംസ്ഥാനത്ത് മദ്യവില വര്‍ധിച്ചു

User
0 0
Read Time:1 Minute, 10 Second

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ധിച്ചു. തിങ്കളാഴ്ച ഡ്രൈഡേ ആയതിനാല്‍ ചൊവ്വാഴ്ച മുതലാകും പ്രാബല്യത്തില്‍ വരിക. വിവിധ ബ്രാന്‍ഡുകള്‍ക്ക് പത്തുമുതല്‍ മുപ്പതുവരെ രൂപയുടെ വര്‍ധനയുണ്ട്.

മുന്തിയ ബ്രാന്‍ഡുകള്‍ക്ക് 100 രൂപവരെ വില കൂടിയിട്ടുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്റെ വാങ്ങല്‍വിലയില്‍ ഏഴുശതമാനം വര്‍ധന വരുത്തിയതാണ് വിലകൂടാന്‍ കാരണം. മദ്യക്കമ്ബനികളുടെ ഉത്പാദനച്ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് വില കൂട്ടിയത്.

ഫുള്‍ബോട്ടില്‍ മദ്യം ഇനി ചില്ലുകുപ്പികളില്‍ മാത്രമാകും നല്‍കുക. ഘട്ടംഘട്ടമായി പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. ഒന്നര, രണ്ടേകാല്‍ ലിറ്ററിന്റെ കുപ്പിയിലും മദ്യം വില്‍ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേന്ദ്ര ബജറ്റ്: സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും; ഇറക്കുമതി തീരുവ കുറച്ചു; ലക്ഷ്യം കള്ളക്കടത്തിന് തടയിടല്‍

ദില്ലി: ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു.12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് കുറച്ചത്. സ്വര്‍ണത്തിന്റെ കള്ളക്കടത്തിന് തടയിടുന്നതിന്റെ ഭാഗമായാണ് തീരുവ കുറച്ചിരിക്കുന്നത്. നിലവില്‍ സ്വര്‍ണത്തിന് 12.5% ​​ഇറക്കുമതി തീരുവയാണുള്ളത്. സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറച്ചു. സ്വര്‍ണ്ണ, വെള്ളി ആവശ്യകതകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുകയാണ്. 2019 ജൂലൈയില്‍ തീരുവ 10 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തിയതിനാല്‍ വിലയേറിയ ലോഹങ്ങളുടെ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. […]

You May Like

Subscribe US Now