സംസ്ഥാനത്ത് രോഗവ്യാപനം കൂടിയാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും; 30 വരെ കര്‍ശന നിയന്ത്രണം

User
0 0
Read Time:1 Minute, 25 Second

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടര്‍ന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അനുമതി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതിനനുസരിച്ച്‌ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാനാണ് കലക്ടര്‍മാര്‍ക്ക് അനുമതി നല്‍കിയത്.

അതേസമയം നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഈ മാസം 30 വരെ തുടരുമെന്നും ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

എ.സി. സംവിധാനമുള്ള മാളുകള്‍ തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം.

പ്രവേശനം പരിമിതപ്പെടുത്തണം. ഇവിടങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിങ് സംവിധാനം ഏര്‍പ്പെടുത്തണം.

പരിപാടികളുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ കൂടരുതെന്നും ഉത്തരവില്‍ പറയുന്നു. വിവാഹം, മരണാനന്തര ചടങ്ങ്, സാംസ്‌കാരിക പരിപാടി, കായിക പരിപാടി, ഉത്സവങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ഇതു ബാധകമായിരിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യസഭാ തെരഞ്ഞടുപ്പ് ; സിപിഎം സ്ഥാനാര്‍ഥികളെ വെള്ളിയാഴ്ച്ച നിശ്ചയിക്കും

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച്ച നിശ്ചയിക്കും. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വെച്ചായിരിക്കും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് സ്ഥിരീകരിച്ച്‌ ആശുപത്രിയിലായതിനാല്‍ അദ്ദേഹം ഓണ്‍ലൈനിലൂടെ യോഗത്തില്‍ പങ്കെടുക്കും. മൂന്നു സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 30 നാണ് തെരഞ്ഞെടുപ്പ്. ചൊവ്വാഴ്ച്ച മുതലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. മൂന്ന് സീറ്റുകളില്‍ ഒരു സീറ്റ് സി.പി.എം. സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിന് നല്‍കാനാണു സാധ്യത. കഴിഞ്ഞതവണ ചെറിയാന്റെ പേര് സജീവമായി ഉയര്‍ന്നെങ്കിലും […]

You May Like

Subscribe US Now