സംസ്ഥാനത്ത് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടാ​ന്‍ സാ​ധ്യ​ത​; ജാഗ്രതാ നിര്‍ദ്ദേശം

User
0 0
Read Time:2 Minute, 44 Second

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പ്. മേ​യ് 31 ന് ​എ​ത്തി​ച്ചേ​രു​മെ​ന്ന് പ്ര​വ​ചി​ച്ചി​രു​ന്ന കാ​ല​വ​ര്‍​ഷം ഇ​ക്കു​റി മൂ​ന്നു ദി​വ​സം വൈ​കി​യാ​ണെ​ത്തി​യ​ത്, ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി മ​ഴ ല​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കാ​ല​വ​ര്‍​ഷം ദു​ര്‍​ബ​ല​മാ​വു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് കാ​ര്യ​മാ​യ തോ​തി​ല്‍ മ​ഴ പെ​യ്ത​ത്. എന്നാല്‍, ദു​ര്‍​ബ​ല​മാ​യി തു​ട​രു​ന്ന കാ​ല​വ​ര്‍​ഷം ചൊവ്വാഴ്ച സ​ജീ​വ​മാ​കാ​നാ​ണ് സാ​ധ്യ​തഎന്നാണ്‌ കാലാവസ്ഥ വകുപ്പ് ഇപ്പോള്‍ നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നത്. ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ല്‍​കി. മുന്നറിയിപ്പിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു. യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ 11 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ​യു​ള്ള അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. ഈ ​ജി​ല്ല​ക​ളി​ലെ പ്ര​ള​യ​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റ്റി​യും അ​റി​യി​ച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് പെട്രോള്‍‍ വില നൂറ് കടന്നു; നൂറ് പിന്നിട്ടത് നാലു ജില്ലകളില്‍ പ്രീമിയം പെട്രോളിന്

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില നൂറു കടന്നു. വയനാട്, തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് പ്രീമിയം പെട്രോളിന് വില നൂറു രൂപ കടന്നത്. പ്രീമിയം പെട്രോളിന് 100 രൂപ 24 പൈസയായി. പാറശാലയില്‍ ലീറ്ററിന് 101 രൂപ 14 പൈസയും ബത്തേരിയില്‍ 100 രൂപ 24 പൈസയുമാണ് വില. ഇന്ധനവില വര്‍ധിച്ചതോടെയാണ് സംസ്ഥാനത്ത് പെട്രോള്‍ വില സെഞ്ചുറി പിന്നിട്ടത്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് കൂടിയത്. 37 […]

You May Like

Subscribe US Now