സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ശക്തമായ മഴയ്ക്ക് സാധ്യത

User
0 0
Read Time:1 Minute, 41 Second

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും, 23ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും,
24ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

അറബിക്കടലില്‍ രൂപം കൊള്ളുന്ന പുതിയ ന്യൂനമര്‍ദത്തിന്റെ ഫലമായാണ് കാലവര്‍ഷത്തിന് മുന്‍പായി കേരളത്തില്‍ മഴ ശക്തിപ്രാപിക്കുക. പുതിയ ന്യൂനമര്‍ദത്തെ തുടര്‍ന്ന ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്. യാസ് എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളമില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കണം: കേന്ദ്രം

ന്യുഡല്‍ഹി: കോവിഡ് അനാഥമാക്കിയ കുട്ടികളുടെയും സ്ത്രീകളും മുതിര്‍ന്ന പൗരന്മാര്‍, പട്ടികജാതി, പട്ടിക വര്‍ഗമടക്കമുള്ള മറ്റ് ദുര്‍ബല വിഭാഗങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. അനാഥരാക്കപ്പെടുന്നവര്‍ മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്നില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഇറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. ഇന്നത്തെ സാഹചര്യത്തില്‍, കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട് കുട്ടികള്‍ അനാഥരാകാനുള്ള സാധ്യതയുണ്ട്. ഇവരെ സംരക്ഷിക്കാന്‍ ഉചിതമായ സംവിധാനങ്ങള്‍ പഞ്ചായത്ത്/മറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ […]

You May Like

Subscribe US Now