സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയിട്ടില്ല; മന്ത്രി കൃഷ്ണന്‍കുട്ടി

User
0 0
Read Time:1 Minute, 27 Second

പാലക്കാട് | സംസ്ഥാനത്ത് നിലവില്‍ വെള്ളക്കരം വര്‍ധിപ്പിച്ചിട്ടില്ലെന്ന് ജലവിഭവമന്ത്രി കെ കൃഷ്ണന്‍കുട്ടി. രഹസ്യമയായി വെള്ളക്കരം വര്‍ധിപ്പിച്ചതായ മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്. മന്ത്രിസഭ ചര്‍ച്ച ചെയ്‌തേ ഇത്തരം തീരുമാനം എടക്കൂ. എവിടുന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്നറിയില്ല. ഒരാക്ക് ഒറ്റക്ക് ഇത്തരം തീരുമാനം എടുക്കാനാകില്ലെന്നും ഒരു ചാനലിനോട് നടത്തിയ പ്രതികരണത്തില്‍ മന്ത്രി പറഞ്ഞു.

അത്തരം ഒരു പ്രൊപ്പോസല്‍ വന്നിരുന്നു. എന്നാല്‍ അത് മരവിപ്പ് നിര്‍ത്തുകയായിരുന്നു. വാട്ടര്‍ അതോറിറ്റി വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എങ്കിലും ഇപ്പോള്‍ വെള്ളക്കരം കൂട്ടാന്‍ ഉദ്ദേശമില്ലെന്നും മന്ത്രി പറഞ്ഞു. ഗാര്‍ഹിക ഉപഭോക്താക്കളുടെ വെള്ളക്കരം അഞ്ച് ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായായിരുന്നു കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് ഇപ്പോള്‍ മന്ത്രി നിഷേധിച്ചിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

യോഗ്യത തിരുത്താന്‍ നിര്‍ദേശിച്ച ജലീലിന്റെ കത്ത്; ആ ഫയലില്‍ ഒപ്പിട്ടത് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ വിവാദങ്ങളിലും ജലീലിന് സംരക്ഷണം നല്‍കിയിരുന്നു. ഒടുവില്‍ ബന്ധു നിയമനത്തില്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കണമെന്ന് ലോകായുക്ത നിര്‍ദ്ദേശിച്ചപ്പോഴും മുഖ്യമന്ത്രി സംരക്ഷണം നല്‍കി. ലോകായുക്തക്കെതിരെ ഹൈക്കോടതിയെയും സമീപിച്ചു. എന്നാല്‍ ബന്ധു അദീബിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിക്കാന്‍ യോഗ്യത തിരുത്താന്‍ നിര്‍ദേശിച്ച ജലീലിന്റെ കത്തും ആ ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടതും പുറത്ത് വന്നതോടെയാണ് മുഖ്യമന്ത്രി കൈഒഴിഞ്ഞത്. യോഗ്യതയില്‍ തിരുത്തല്‍ […]

You May Like

Subscribe US Now