സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

User
0 0
Read Time:2 Minute, 6 Second

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലും ചൊവ്വാഴ്ച എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദ്ദേശം നല്‍കി.

ശക്തമായ കടല്‍ക്ഷോഭത്തിനു സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച വരെ മീന്‍പിടിത്തത്തിന് നിരോധനം ഏര്‍പ്പെടുത്തി. ജൂണ്‍ 16 വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച കണ്ണൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനു സാധ്യതയുണ്ട്.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോട്ടയം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഇടവിട്ട് കനത്ത മഴ ലഭിക്കുന്നുണ്ട്. മഴ ശക്തിപ്പെടുമെന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള സഞ്ചാരം ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അഥോറിറ്റി നിര്‍ദേശിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേളകം കണിച്ചാറില്‍ ഒരു വയസ്സായ പെണ്‍കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച്‌ സംഭവത്തില്‍ രണ്ടാനച്ഛനെയെയും അമ്മയെയും അറസ്റ്റ് ചെയ്തു

കണ്ണൂര്‍: കേളകം കണിച്ചാറില്‍ ഒരു വയസ്സായ പെണ്‍കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച്‌ സംഭവത്തില്‍ രണ്ടാനച്ഛനെയെയും അമ്മയെയും അറസ്റ്റ് ചെയ്തു. മര്‍ദ്ദനത്തില്‍ തലക്കും കൈക്കും പരിക്കേറ്റ കുഞ്ഞിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ രണ്ടാനച്ഛന്‍ കൊട്ടിയൂര്‍ പാലുകാച്ചിയില്‍ പുത്തന്‍വീട്ടില്‍ രതീഷിനെയും ‘അമ്മ ചെങ്ങോം വിട്ടയത് രമ്യയുമാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയായിരുന്നു മര്‍ദ്ദനം. വീടിന് ഉള്ളില്‍ മൂത്രമൊഴിച്ചതിനാണ് തല്ലിയതെന്നും വിവരം. വിറകുകൊള്ളി കൊണ്ട് കുഞ്ഞിനെ മര്‍ദ്ദിക്കുകയായിരുന്നു. കുഞ്ഞിന്റെ മുത്തശ്ശിയുടെ പരാതിയിലാണ് കേളകം പോലീസ് […]

You May Like

Subscribe US Now