സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; 6 ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

User
0 0
Read Time:1 Minute, 19 Second

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി.

അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. മണ്‍സൂണ്‍ എത്തുന്നതിന് മുന്‍പുള്ള മഴയാണിതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കേ മഴ കിട്ടും. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. ഈ മാസം 31ന് കാലവര്‍ഷമെത്തും. ഞായറാഴചയോടെ ബംഗാള്‍ ഉള്‍ക്കടലിലുണ്ടാകുന്ന ന്യൂനമര്‍ദം ‘യാസ്’ എന്ന പേരില്‍ മറ്റൊരു ചുഴലിക്കാറ്റായി മാറുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സത്യപ്രതിജ്ഞ നടക്കും മുമ്ബെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ജോലിക്കാരന് കൊവിഡ്

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജോലിക്കെത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇലക്‌ട്രിക്കല്‍ ജോലികള്‍ക്ക് സഹായത്തിന് എത്തിയ ആള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സൈറ്റില്‍ വച്ച്‌ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെയും ഒപ്പമുള്ള രണ്ട് പേരെയും നിരീക്ഷണത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ വൈകുന്നേരം മൂന്നരയ്ക്കാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്. 500 പേരെ ക്ഷണിച്ച്‌ വരുത്തിയുളള ചടങ്ങ് […]

You May Like

Subscribe US Now