സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 34,840 രൂപയായി

User
0 0
Read Time:1 Minute, 4 Second

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 120 രൂപകൂടി 34,840 രൂപയായി. 4355 രൂപയാണ് ഗ്രാമിന്റെ വില. പത്തുദിവസത്തിനിടെ 1,160 രൂപയുടെ വര്‍ധനവാണുണ്ടായത്. ഏപ്രില്‍ ഒന്നിന് 33,320 രൂപയായിരുന്നുവില.

സ്വര്‍ണവിലയെ ബാധിച്ചത് രൂപയുടെ മൂല്യത്തിലെ ഇടിവാണ്. 2013 ഓഗസ്റ്റ് 30-ന് ശേഷമുണ്ടായ ഒരാഴ്ചയിലെ ഏറ്റവും വലിയ ഇടിവാണ് രൂപ നേരിട്ടത്.

ഡോളറിനെതിരെ രണ്ടുശതമാനത്തോളമാണ് രൂപയുടെ മൂല്യത്തില്‍ കുറവുണ്ടായത്. അതേസമയം, ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയില്‍ നേരിയ കുറവുണ്ടായി.

ഔണ്‍സിന് 1,760 ഡോളര്‍ നിലവാരത്തിലാണ് വില. പണപ്പെരുപ്പ ഭീതിയില്‍ യുഎസ് ട്രഷറി ആദായം വീണ്ടുംവര്‍ധിച്ചതാണ് ആഗോള വിലയെ ബാധിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് കോഴിയിറച്ചിക്ക് റെക്കോര്‍ഡ് വില; ഈ ആഴ്ച മാത്രം കൂടിയത് അന്‍പത് രൂപയോളം

സംസ്ഥാനത്ത് കോഴിയിറച്ചിക്ക് വില കൂടുന്നു. അന്‍പത് രൂപയോളമാണ് ഈ ആഴ്ച മാത്രം കൂടിയത്. ആകെ വില ഇതോടെ 200 കടന്നു. വില ഉയരാന്‍ കാരണം കേരളത്തില്‍ കോഴി ലഭ്യത കുറഞ്ഞതാണ്. കൂടാതെ കോഴി തീറ്റ വിലയിലെ വര്‍ധനയും ഇന്ധന വിലയിലുണ്ടായ വര്‍ധനയും കോഴി വില ഉയരുന്നതിന് മറ്റ് കാരണങ്ങളായി.

You May Like

Subscribe US Now