സത്യപ്രതിജ്ഞ: കസേരകളുടെ എണ്ണം 250 ആയി കുറച്ചു; നിയമസഭ 24, 25 തീയതികളില്‍ ചേരും

User
0 0
Read Time:1 Minute, 46 Second

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വൈകിട്ട് മൂന്നരയ്ക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. പുതിയ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയ്ക്കും സ്പീക്കര്‍ തിരഞ്ഞെടുപ്പിനുമായി ഈ മാസം 24, 25 തീയതികളില്‍ നിയമസഭ ചേരും. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കായി പ്രോ-ടേം സ്പീക്കറെ തിരഞ്ഞെടുക്കും. 24ന് സത്യപ്രതിജ്ഞയും 25ന് സ്പീക്കര്‍ തിരഞ്ഞെടുപ്പും നടക്കും.

ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ കൂടെ അടിസ്ഥാനത്തില്‍ സത്യപ്രതിജ്ഞയ്ക്ക ആളുകളുടെ എണ്ണം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. നിലവില്‍ വേദിക്ക് താഴെയായി 250 കസേരകള്‍ മാത്രമാണ് ഒരുക്കിയിരിക്കിയിരുക്കുന്നത്. ആളുകള്‍ കൂടുതലായി വന്നാല്‍ 100 കസേരകള്‍ കൂടി പിന്നിലിടും.

വേദിയില്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിയ്ക്കും നിയുക്ത മന്ത്രിമാര്‍ക്കും മാത്രമായിരിക്കും ഇരിപ്പിടമുണ്ടായിരിക്കുക. സ്‌റ്റേഡിയത്തില്‍ പോലീസിന്റെ സുരക്ഷ പരിശോധനയും സാനിറ്റേഷനും നടക്കുകയാണ്. പൊതമരാമത്ത്, ഇലക്‌ട്രിക്കല്‍ വിഭാഗത്തിന്റെ സുരക്ഷ പരിശോധനയും നടക്കും. 50 പോലീസുകാര്‍ മാത്രമായിരിക്കും ചടങ്ങില്‍ സുരക്ഷയ്ക്കായി ഉണ്ടായിരിക്കുക

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുംബൈ ബാര്‍ജ് അപകടം: ഒരു മലയാളി മരിച്ചു, ആകെ കണ്ടെത്തിയത് 38 മൃതദേഹങ്ങള്‍, 37 പേര്‍ക്കായി തിരച്ചില്‍

മുംബൈ: മുംബൈ ബാര്‍ജ് അപകടത്തില്‍ ഒരു മലയാളി മരിച്ചു. വയനാട് കല്‍പറ്റ സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചത്. ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അപകടത്തില്‍പെട്ട പി305 ബാര്‍ജില്‍ ഉണ്ടായിരുന്ന ഇരുപതോളം മലയാളികളെ നാവിക സേന നേരത്തെ രക്ഷപെടുത്തിയിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ജോമിഷ് ജോസഫിന്‍റെ മരണം വിവരം പുറത്ത് വരുന്നത്. ബാര്‍ജി ആകെ 29 മലയാളികളാണ് ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം നാലാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ ദുരന്തത്തില്‍ മരിച്ച 37 […]

You May Like

Subscribe US Now