സത്യപ്രതിജ്ഞ ചടങ്ങിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി; രാജ്‌ഭവനില്‍ നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യം

User
0 0
Read Time:1 Minute, 12 Second

​​കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ പരാതി. അനില്‍ തോമസ് എന്ന അഭിഭാഷകനും ഡെമോക്രറ്റിക് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ജോര്‍ജ് സെബാസ്റ്റ്യനുമാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും സീനിയര്‍ ജഡ്‌ജിക്കും പരാതി നല്‍കിയത്.

കൊവിഡ് സാഹചര്യത്തില്‍ എഴുന്നൂറില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ നടത്താന്‍ നീക്കമെന്നാണ് പരാതിയിലെ ആരോപണം. സത്യപ്രത്യജ്ഞ രാജ്ഭവനില്‍ നടത്താന്‍ നിര്‍ദേശം നല്‍കണമെന്നും കോടതി സ്വമേധയാ കേസെടുക്കണമെന്നുമാണ് ആവശ്യം.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് ചടങ്ങ് നടത്തുന്നത് നിയമലംഘനമാണെന്നും പരാതിക്കാര്‍ കത്തില്‍ പറയുന്നു. പരാതി അടിയന്തര പ്രാധാന്യമുള്ളതെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗുസ്തി താരം സുശീല്‍ കുമാറിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ പൊലീസ്

ഡല്‍ഹി: കൊലപാതക കേസില്‍ പ്രതിയാണെന്ന് സംശയിക്കുന്ന ഒളിംപിക്‌സ് മെഡല്‍ ജേതാവും ഗുസ്‌തി താരവുമായ സുശീല്‍ കുമാറിനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ പൊലീസ്. കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസാണ് പാരിതോഷികം പ്രഖ്യാപിച്ചത്. രണ്ടാഴ്‌ച മുന്‍പ് മേയ് നാലിന് ദേശീയ ജൂനിയ‌ര്‍ ഗുസ്‌തി ചാമ്ബ്യന്‍ സാഗര്‍ റാണ(23)യുടെ മരണത്തെ തുടര്‍ന്നാണ് സുശീല്‍ കുമാര്‍ ഒളിവില്‍ പോയത്. ന്യൂഡല്‍ഹിയിലെ ഛത്രസാല്‍ സ്‌റ്റേഡിയത്തിന് പുറത്ത് കായികതാരങ്ങള്‍ ഇരുവിഭാഗമായി തിരിഞ്ഞുണ്ടായ തര്‍ക്കത്തിലാണ് […]

You May Like

Subscribe US Now