സത്യപ്രതിജ്ഞ നടക്കും മുമ്ബെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ജോലിക്കാരന് കൊവിഡ്

User
0 0
Read Time:1 Minute, 27 Second

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജോലിക്കെത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇലക്‌ട്രിക്കല്‍ ജോലികള്‍ക്ക് സഹായത്തിന് എത്തിയ ആള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സൈറ്റില്‍ വച്ച്‌ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെയും ഒപ്പമുള്ള രണ്ട് പേരെയും നിരീക്ഷണത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ വൈകുന്നേരം മൂന്നരയ്ക്കാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്. 500 പേരെ ക്ഷണിച്ച്‌ വരുത്തിയുളള ചടങ്ങ് ഇതിനോടകം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഇതിനിടെയാണ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ഞൂറ് പേരില്‍ കുറച്ച്‌ ആളുകളെ വിളിച്ച്‌ ചടങ്ങ് നടത്താന്‍ ആശങ്കകള്‍ക്കിടയിലും എല്‍ ഡി എഫ് നേതൃത്വമോ സര്‍ക്കാരോ തയ്യാറായിട്ടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആകാശത്ത് വീണ്ടും അപൂര്‍വ്വ കാഴ്ച; സൂപ്പര്‍ ബ്ലഡ് മൂണ്‍ അടുത്തയാഴ്ച

കൊല്‍ക്കത്ത: അടുത്ത ആഴ്ച ആകാശത്ത് അപൂര്‍വ്വ കാഴ്ചയ്ക്ക് വിരുന്നൊരുങ്ങുന്നു. മെയ് 26ന് ആകാശത്ത് സൂപ്പര്‍ ബ്ലഡ് മൂണ്‍ കാണാനുള്ള ആകാംക്ഷയിലാണ് ശാസ്ത്രലോകം. പൂര്‍ണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ ചുവപ്പുനിറത്തില്‍ ചന്ദ്രന്‍ ദൃശ്യമാകുന്ന അത്യപൂര്‍വ്വ കാഴ്ചക്കാണ് ലോകം കാത്തിരിക്കുന്നത്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ഇത് ദൃശ്യമാകുക. കൊല്‍ക്കത്തയില്‍ പത്തുവര്‍ഷത്തിന് മുന്‍പാണ് ഇതിന് മുന്‍പ് സമ്ബൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായത്. മെയ് 26ന് പൂര്‍ണ ചന്ദ്രനും കുറച്ചുനേരം സമ്ബൂര്‍ണ ചന്ദ്രഗ്രഹണവും ദൃശ്യമാകുമെന്ന് എം പി ബിര്‍ള വാനനിരീക്ഷണകേന്ദ്രം […]

You May Like

Subscribe US Now