സരിതനായര്‍ ഉള്‍പ്പെട്ട ജോലിതട്ടിപ്പ്; മന്ത്രി ടിപി രാമകൃഷ്ണന്‍റെ പേര് പരാമര്‍ശിക്കുന്ന ശബ്ദരേഖ പുറത്ത്

User
0 0
Read Time:2 Minute, 9 Second

തിരുവനന്തപുരം : സരിതാ നായര്‍ ഉള്‍പ്പെട്ട നെയ്യാറ്റിന്‍കര തൊഴില്‍ തട്ടിപ്പ് കേസില്‍ ഉന്നതരുടെ ബന്ധം വ്യക്‌തമാക്കുന്ന ശബ്‌ദരേഖ പുറത്ത്. എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്‌ണനും ബെവ്‌കോ എംഡി ആയിരുന്ന സ്‌പര്‍ജന്‍ കുമാറിനും തട്ടിപ്പിനെ കുറിച്ച്‌ അറിയാമായിരുന്നു എന്ന് പറയുന്ന സരിതാ നായരുടെ ശബ്‌ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. പരാതിക്കാര്‍ തന്നെയാണ് ഇത് പോലീസിന് കൈമാറിയത്.

പണം നല്‍കിയ ശേഷം നിയമനം നടക്കാതെവന്നതോടെ സംശയം പ്രകടിപ്പിച്ചപ്പോഴാണ്‌ സരിതയുടെ പ്രതികരണം. നിയമനത്തിനായി പണം നല്‍കിയവരോട് മന്ത്രി ടി പി രാമകൃഷ്‌ണന് സംസാരിക്കണമെന്ന് പറഞ്ഞതായാണ് ശബ്ദരേഖയില്‍ വ്യക്തമാക്കുന്നത്. മന്ത്രിക്കും എം ഡിക്കും തട്ടിപ്പിനെ കുറിച്ച്‌ അറിയാമെന്നും ശബ്‌ദേരേഖയില്‍ സരിത പറയുന്നുണ്ട്. സ്പര്‍ജന്‍ കുമാര്‍ അഴിമതിക്കാരനാണെന്നും അത് പുറത്തറിയരുതെന്ന് നിര്‍ബന്ധമുള്ള ആളാണെന്നും ശബ്ദരേഖയില്‍ പറയുന്നു. പിന്നീട് നിയമനം ശരിയായെന്നും ജോലിയില്‍ കയറാന്‍ ബെവ്‌കോ മാനേജര്‍ ടി. മീനാകുമാരിയെ കാണാനും സരിത നിര്‍ദേശിക്കുന്നതും ശബ്ദരേഖയിലുണ്ട്.

കെ ടി ഡി സിയിലും ബിവറേജസ് കോര്‍പ്പറേഷനിലും ജോലി വാഗ്‌ദാനം ചെയ്‌ത് പതിനാറ് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് സരിത നായര്‍ അടക്കമുളളവര്‍ക്ക് എതിരായ കേസ്. സരിത നായരെ കൂടാതെ രതീഷ്, സാജു എന്നിവരും പ്രതികളാണ്. നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരാണ് പരാതി നല്‍കിയിരുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം; ഇനി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശസാല്‍കൃത ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഏപ്രില്‍ 30 വരെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കി ചുരുക്കി. കോവിഡ് വ്യാപകമായതിനെ തുടര്‍ന്നാണ് സംസ്ഥാന ബാങ്കേര്‍സ് സമിതിയുടെ പുതിയ തീരുമാനം. ഗര്‍ഭിണികള്‍, അംഗവൈകല്യമുള്ളവര്‍, ആരോഗ്യ പ്രശ്നമുള്ളവര്‍ എന്നിവര്‍ക്ക് വര്‍ക് ഫ്രം ഹോം നല്‍കാനും നിലവില്‍ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി ചുരുക്കാനും നിര്‍ദേശമുണ്ട്. മീറ്റിംഗ്, ട്രെയിനിങ് എന്നിവ ഓണ്‍ലൈന്‍ വഴി മാത്രമേ നടത്താന്‍ പാടുള്ളുവെന്നും […]

You May Like

Subscribe US Now