സര്‍ക്കാരിന്റ ഈ മാസത്തെ സൗജന്യഭക്ഷ്യകിറ്റില്‍ പന്ത്രണ്ടിനം സാധനങ്ങള്‍. അതിഥി തൊഴിലാളികള്‍ക്കുള്ള കിറ്റില്‍ അഞ്ചുകിലോ അരിയും ഉള്‍പ്പെടുത്തും; വിതരണം ഉടന്‍

User
0 0
Read Time:2 Minute, 11 Second

സര്‍ക്കാരിന്റ ഈ മാസത്തെ സൗജന്യഭക്ഷ്യകിറ്റില്‍ പന്ത്രണ്ടിനം സാധനങ്ങള്‍. അതിഥി തൊഴിലാളികള്‍ക്കുള്ള കിറ്റില്‍ അഞ്ചുകിലോ അരിയും ഉള്‍പ്പെടുത്തും. ജീവനക്കാര്‍ക്കിടയില്‍ കോവിഡ് പടരുന്നത് കിറ്റ് തയാറാക്കല്‍ ജോലികളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് സപ്ലൈകോ.

പതിനാലിനം സാധനങ്ങളാണ് വിഷുകിറ്റില്‍ നല്‍കിയത്. ഇതില്‍ നിന്ന് കടുകും സോപ്പും ഒഴിച്ച്‌ പന്ത്രണ്ട് ഇനങ്ങള്‍ നല്‍കാമെന്ന് സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഫോര്‍ട്ടിഫൈഡ് ആട്ട ഉള്‍പ്പെടുത്തും. കുറെ സാധനങ്ങള്‍ സ്റ്റോക്കുണ്ട്. പരിപ്പുവര്‍ഗങ്ങളും കറിപൗഡറുകളും അധികമായി വാങ്ങണം. വെള്ളിയാഴ്ചയോടെ വിതരണം തുടങ്ങാനാണ് നിര്‍ദേശം. എന്നാല്‍ ജീവനക്കാര്‍ക്കിടയില്‍ കോവിഡ് പടരുന്നത് കിറ്റ് തയാറാക്കല്‍ ജോലി വൈകിക്കുമോയെന്ന ആശങ്കയുണ്ട്. രോഗവ്യാപനം കാരണം ചാവക്കാട് ഡിപ്പോ അടച്ചിട്ടിരിക്കുകയാണ്.

പെരുമ്ബാവൂര്‍ ഡിപ്പോ കഴിഞ്ഞദിവസമാണ് ഭാഗികമായി തുറന്നത്. റേഷന്‍കാര്‍ഡുടമകള്‍ക്കായി 85 ലക്ഷവും അതിഥി തൊഴിലാളികള്‍ക്കായി അറുപതിനായിരം കിറ്റുകളുമാണ് തയാറാക്കുന്നത്. അതിഥി തൊഴിലാളികള്‍ക്കുള്ള കിറ്റില്‍ അഞ്ചുകിലോ അരിക്ക് പുറമെ, രണ്ട് കിലോ വീതം ആട്ടയും കടലയും ഒാരോ കിലോ വീതം ഉരുളക്കിഴങ്ങും സാവാളയും നല്‍കും. തിങ്കള്‍ ചൊവ്വ ദിവസങ്ങളിലായി ഇവയുടെ വിതരണം തുടങ്ങും. തൊഴില്‍ വകുപ്പ് മുഖേന ഇവരുടെ ക്യാംപുകളില്‍ കിറ്റ് എത്തിച്ചുനല്‍കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മെയ് 12 വരെ സംസ്ഥാനത്ത്​ കനത്ത മഴ, കാറ്റ്​, മിന്നല്‍: ജാഗ്രത നിര്‍ദേശം

​ആ​ല​പ്പു​ഴ: ശ​നി​യാ​ഴ്​​ച മു​ത​ല്‍ ഈ​മാ​സം 12 വ​രെ കേ​ര​ള​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ 30-_40 കി.​മീ വ​രെ വേ​ഗ​മു​ള്ള കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്കും സാ​ധ്യ​ത​യ​ു​െ​ണ്ട​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കാ​ന്‍​ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ജാ​ഗ്ര​ത​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഉ​​​​​​ച്ച​ക്ക്​ ര​ണ്ടു​മു​ത​ല്‍ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്താ​ണ്​ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത​യേ​റെ​യു​ള്ള​ത്. ഇ​ത്​ മ​നു​ഷ്യ​െന്‍റ​യും മൃ​ഗ​ങ്ങ​ളു​ടെ​യും ജീ​വ​നും വൈ​ദ്യു​തി -ആ​ശ​യ​വി​നി​മ​യ ശൃം​ഖ​ല​ക​ള്‍​ക്കും വൈ​ദ്യു​തി ചാ​ല​ക​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ച വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍​ക്കും വ​ലി​യ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​ക്കും. ഇ​ടി​മി​ന്ന​ല്‍ ദൃ​ശ്യ​മ​ല്ല […]

You May Like

Subscribe US Now