സര്‍ക്കാര്‍ ആശുപത്രികളിലെ ഒ പി ടിക്കറ്റ് ബുക്ക് ചെയ്യാം ഇനി ഈസിയായി; അക്ഷയ കേന്ദ്രം വഴിയുള്ള പുതിയ സംവിധാനം ഉടന്‍ നിലവില്‍ വരും

User
0 0
Read Time:1 Minute, 49 Second

കൊച്ചി: സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി ടിക്കറ്റ് ഇനി അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ബുക്ക് ചെയ്യാം. അക്ഷയ കേന്ദ്രങ്ങളെ ഒ.പി ടിക്കറ്റ് കേന്ദ്രങ്ങളാക്കാനാണ് തീരുമാനം. ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായുള്ള പുതിയ സംവിധാനം ഉടന്‍ തന്നെ സംസ്ഥാനത്ത് നിലവില്‍ വരും.

ഒപി ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്യാന്‍ കഴിയുന്ന ഇ-ഹെല്‍ത്ത് പദ്ധതി പ്രയോജനപ്പെടുത്താന്‍ സാധിക്കാത്തവരെ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംവിധാനം. സ്വന്തമായി മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയാത്തവരായ ആളുകളെ സഹായിക്കാനാണ് അക്ഷയ കേന്ദ്രങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. വ്യക്തി വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചാണ് ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി ലഭിക്കുന്ന തിരിച്ചറിയല്‍ നമ്ബര്‍ ഉപയോഗിച്ച്‌ ഒ.പി ടിക്കറ്റ് ബുക്കിംഗ് നടത്താം.

ബുക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന സമയത്ത് മാത്രം രോഗി ആശുപത്രിയില്‍ എത്തിയാല്‍ മതിയാകും. രോഗിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒറ്റക്ലിക്കില്‍ തന്നെ അറിയാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വൈഗയുടെ കൊലപാതകം; സനുമോഹനെ കര്‍ണാടകയിലെ ലോഡ്ജ് ജീവനക്കാര്‍ തിരിച്ചറിഞ്ഞു

കൊച്ചി:മുട്ടാര്‍ പുഴയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പതിമൂന്നുകാരി വൈഗയെ കൊലപ്പെടുത്തിയ പിതാവ് സനുമോഹനെ കര്‍ണാടകയിലെ ലോഡ്ജ് ജീവനക്കാര്‍ തിരിച്ചറിഞ്ഞു. അന്വേഷണസംഘം കൊല്ലൂരില്‍ എത്തിച്ച്‌ നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക സാക്ഷികള്‍ പ്രതിയെ തിരിച്ചറിഞ്ഞത്. സ്വന്തം മകള്‍ വൈഗയെ ബോധംകെടുത്തി മുട്ടാര്‍ പുഴയിലെറിഞ്ഞ ശേഷം സംസ്ഥാനം വിട്ട സനുമോഹനെ തേടിയ പോലീസ് സംഘത്തിന് ഇയാള്‍ ജീവിച്ചിരുപ്പുണ്ടെന്ന് ഉറപ്പാക്കുന്ന നിര്‍ണായക തെളിവായത് ലോഡ്ജില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളായിരുന്നു.കേസില്‍ തെളിവെടുപ്പ് തുടരുകയാണ്.

You May Like

Subscribe US Now