സര്‍ക്കാര്‍ ഇടപെടല്‍ പ്രതീക്ഷിച്ച്‌ പിഎസ്‍സി ഉദ്യോഗാര്‍ത്ഥികള്‍; ഉദ്യോഗസ്ഥതല ചര്‍ച്ചയിലെ ഉറപ്പുകള്‍ ഇന്ന് വൈകുന്നേരത്തിനകം രേഖാമൂലം ലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്

User
0 0
Read Time:2 Minute, 0 Second

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ പ്രതീക്ഷിച്ച്‌ പിഎസ്‍സി ഉദ്യോഗാര്‍ത്ഥികള്‍. ഉദ്യോഗസ്ഥതല ചര്‍ച്ചയിലെ ഉറപ്പുകള്‍ ഇന്ന് വൈകുന്നേരത്തിനകം രേഖാമൂലം ലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍.

അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കാനാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.എന്നാല്‍ ഉദ്യോഗസ്ഥതല ചര്‍ച്ചയുടെ ഭാഗമായുള്ള ഉത്തരവ് ഉടനെ ഉണ്ടാകുമെന്ന് മന്ത്രി എ.കെ.ബാലന്‍ ഇന്നലെ പറഞ്ഞതില്‍ പ്രതീക്ഷ പുലര്‍ത്തുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.

ചര്‍ച്ചക്ക് ശേഷവും സിപിഒ, എല്‍ജിഎസ്, അധ്യാപക റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരുകയാണ്. പിഎസ്‍സി ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികളുടെ സമരം 28 ദിവസം പിന്നിട്ടു.

14 ആം ദിവസത്തിലാണ് സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പ്രതിഷേധം. സമരക്കാര്‍ നല്‍കിയ ഉറപ്പുകള്‍ രേഖയാക്കി ഇന്ന് തന്നെയെത്തിക്കുമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ.

തൊഴില്‍ നിയമനവുമായി ബന്ധപ്പെട്ട സമരം സജീവമായി നിര്‍ത്താന്‍ തന്നെയാണ് പ്രതിപക്ഷ യുവജന സംഘടനകളുടെ തീരുമാനം. വിഷയമുയര്‍ത്തി യുവമോര്‍ച്ച ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്‌ നടത്തും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തൂക്കുമന്ത്രിസഭക്ക് സാധ്യത; സര്‍വേ ഫലത്തോട് പൂര്‍ണ യോജിപ്പില്ലെന്ന് കെ. സുരേന്ദ്രന്‍

കാസര്‍കോട്: പ്രീ പോള്‍ സര്‍വേ ഫലത്തോട് പൂര്‍ണ യോജിപ്പില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബി.ജെ.പി സര്‍വേയില്‍ പറഞ്ഞതിനേക്കാള്‍ നേട്ടമുണ്ടാക്കും. കേരളത്തില്‍ തുടര്‍ഭരണം പ്രവചിക്കാനാവില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ പോരാട്ടമാകും നടക്കുക. ഇടത്-വലത് മുന്നണികള്‍ക്ക് ഭൂരിപക്ഷം കിട്ടാന്‍ ബുദ്ധിമുട്ടും. തൂക്കുമന്ത്രിസഭക്കാണ് സാധ്യതയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. പലയിടത്തും ലീഗ്-സി.പി.എം ധാരണ രഹസ്യ ധാരണയുണ്ടെന്നും മുഖ്യമന്ത്രിക്ക് മുസ് ലിം ലീഗിന്‍റെ പിന്തുണയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ലീഗിനെ വിശ്വസിച്ച്‌ […]

You May Like

Subscribe US Now