സര്‍ക്കാര്‍ രേഖയിലുള്ളത് യഥാര്‍ത്ഥ മരണങ്ങളുടെ മൂന്നിലൊന്ന് മാത്രം: കെ.സുരേന്ദ്രന്‍

User
0 0
Read Time:2 Minute, 39 Second

തിരുവനന്തപുരം: കൊവിഡ് മരണങ്ങളില്‍ സര്‍ക്കാര്‍ രേഖയിലുള്ളത് യഥാര്‍ത്ഥ മരണങ്ങളുടെ മൂന്നില്‍ ഒന്ന് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചുവെന്ന് ആരോ​ഗ്യമന്ത്രി പോലും സമ്മതിച്ചിരിക്കുകയാണ്. പരാതികള്‍ പരിശോധിക്കുമെന്ന് ആരോ​ഗ്യമന്ത്രി പറയുന്നത് എങ്ങനെയാണെന്ന് മനസിലാവുന്നില്ല. മരിച്ചത് കൊവിഡായാണെന്ന് തെളിയിക്കാന്‍ ബന്ധുക്കള്‍ എന്ത് ചെയ്യണമെന്ന് മന്ത്രി വ്യക്തമാക്കണം.

കേന്ദ്രസര്‍ക്കാരിന്റെ ധനസഹായ പട്ടികയില്‍ നിന്നും കേരളത്തില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവര്‍ പുറത്താകുന്ന സാഹചര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. നമ്ബര്‍ വണ്‍ കേരളം എന്ന പ്രൊപ​ഗന്‍ഡ സൃഷ്ടിക്കാന്‍ വേണ്ടിയാണ് പിണറായി സര്‍ക്കാര്‍ കൊവിഡ് മരണങ്ങള്‍ ഔദ്യോ​ഗിക കണക്കില്‍ നിന്നും ഒഴിവാക്കിയത്. ഐസിഎംആര്‍ മാനദണ്ഡങ്ങളുടെ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നത്. തുടക്കം മുതലേ കേന്ദ്രനയത്തിന് വിപരീതമായാണ് സംസ്ഥാനം പ്രവര്‍ത്തിച്ചത്.

രാജ്യം മുഴുവന്‍ കൊവിഡിനെ അതിജീവിച്ചപ്പോഴും കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയാത്തതിന് കാരണം ഇതാണ്. തെറ്റായ നെഗറ്റീവ് റിപ്പോര്‍ട്ടുകളും പരിശോധന വൈകിയതും കാരണമാണ് കേരളത്തില്‍ കൂടുതല്‍ ആളുകള്‍ മരിക്കുന്നത്.
കേരളത്തില്‍ പ്രധാനമായും വിശ്വസനീയമല്ലാത്ത ആന്റിജന്‍ ടെസ്റ്റുകള്‍ ആണ് നടക്കുന്നത്. അതില്‍ തെറ്റായ നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ 40% വരെ ഉയര്‍ന്നതാണ്. അത് കൂടാതെ ആഴ്ചയിലെ ശരാശരി പരിശോധന അഞ്ചിലൊന്ന് കുറയ്ക്കുകയും ചെയ്തു. ഇതാണ് കേരളത്തിലെ മരണനിരക്ക് കുറയാതിരിക്കാന്‍ കാരണം. എന്നാല്‍ ഇതൊന്നും മനസിലാക്കാതെ മരണനിരക്ക് കുറച്ച്‌ കാണിച്ച്‌ തടിതപ്പാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എല്ലാ കടകളും തുറക്കാന്‍ അനുവദിക്കണം: ചൊവ്വാഴ്ച കടകള്‍ അടച്ച്‌ പ്രതിഷേധം; വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരമെന്ന് വ്യാപാരികള്‍

കോഴിക്കോട്: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ എല്ലാ കടകളും തുറക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. ചൊവ്വാഴ്ച എല്ലാ കടകളും അടച്ചിടും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും വ്യാപാരി വ്യാവസായി ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു. ഒന്നരമാസത്തെ ലോക്ക് ഡൗണ്‍ വ്യാപാരികള്‍ക്ക് വന്‍ കടബാധ്യതയതായും, തൊഴിലിനൊപ്പം മുടക്കിയ പണവും നഷ്ടമായെന്നും വ്യാപാരികള്‍ പറയുന്നു. നിയന്ത്രിത സമയത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഒന്നരമാസമായി […]

You May Like

Subscribe US Now