സല്യൂട്ട് വിവാദം: തന്‍റെ നിലപാടുകള്‍ ചില സംഘടനകള്‍ വളച്ചൊടിച്ചുവെന്ന് തൃശൂര്‍ മേയര്‍

User
0 0
Read Time:2 Minute, 12 Second

തൃശൂര്‍: സല്യൂട്ട് ചോദിച്ച്‌ വാങ്ങാന്‍ വേണ്ടിയല്ല ഡി.ജി.പിക്ക് കത്തയച്ചതെന്നും തന്‍റെ നിലപാടുകള്‍ ചില സംഘടനകള്‍ വളച്ചൊടിച്ചുവെന്നും തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്.

ഒറ്റത്തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം വിലപ്പോവില്ല. പൊലീസില്‍ നിന്ന് ഔദ്യോഗിക മറുപടി ലഭിച്ചില്ലെന്നും മേയര്‍ എം.കെ. വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.

ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ബഹുമാനിക്കുന്നില്ലെന്നും സല്യൂട്ട് നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്​ ഡി.ജി.പിക്കാണ് കത്ത് നല്‍കിയത്. ഔദ്യോഗിക വാഹനം കടന്നു പോകുമ്ബോള്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കാണാത്ത രീതിയില്‍ ഒഴിഞ്ഞുമാറുന്നതായും പ്രോട്ടോകോള്‍ അനുസരിച്ചുള്ള ബഹുമാനം കാണിക്കുന്നില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു.

പരാതിയില്‍ ഉചിതമായ നടപടി നിര്‍ദേശിച്ച്‌ ഡി.ജി.പിയുടെ ഓഫിസ് തൃശൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് കത്ത്​ കൈമാറിയിരുന്നു.

അതേസമയം ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണ് പ്രോട്ടോകോള്‍ പ്രകാരം സ്ഥാനമെന്നും തനിക്ക് സല്യൂട്ട് നല്‍കുന്നില്ലെന്നുമുള്ള മേയറുടെ കത്ത് നിയമപ്രകാരം സാധുതയുള്ളതല്ലെന്നാണ് പൊലീസ് അറിയിച്ചത്. മൃതദേഹത്തിന് നിര്‍ബന്ധമായും സല്യൂട്ട് ആദരവ്​ അര്‍പ്പിക്കണമെങ്കിലും എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ക്കും വിവിധ ഉദ്യോഗസ്ഥര്‍ക്കും സല്യൂട്ട് ആവശ്യമില്ലെന്നാണ് പൊലീസ് സ്​റ്റാന്‍ഡിങ് ഓര്‍ഡര്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തമിഴ്‌നാട്ടില്‍ കൂടുതല്‍ ഇളവുകളോടെ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ജൂലൈ 12വരെ ലോക്ഡൗണ്‍ തുടരും. അതേസമയം, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.ഹോട്ടലുകളില്‍ സീറ്റുകളുടെ പകുതി എണ്ണം ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. ലോഡ്ജുകള്‍ക്കും ഗസ്റ്റ് ഹൗസുകള്‍ക്കും പ്രവര്‍ത്തിക്കാം. കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം 50 ശതമാനം സന്ദര്‍ശകരെ അനുവദിച്ച്‌ വിനോദ പാര്‍ക്കുകള്‍ തുറക്കാം. ഓഫിസുകള്‍ക്കും ഐ.ടി മേഖലയ്ക്കും 50 ശതമാനം ജീവനക്കാരെ വെച്ച്‌ പ്രവര്‍ത്തിക്കാം. […]

You May Like

Subscribe US Now