സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചത്; വിവാഹദല്ലാളായ യുവതിക്കെതിരെ കേസ്

User
0 0
Read Time:4 Minute, 46 Second

തൊടുപുഴ: പെണ്‍കുട്ടിയെ സഹോദരനുള്‍പ്പെടെ അഞ്ചുപേര്‍ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് പൊലീസ് കണ്ടെത്തി. വിവാഹദല്ലാളായ യുവതി വൈരം തീര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് പീഡന കേസെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പീഡനവിവരം പുറത്തുവന്നതുമുതല്‍ നാണക്കേടിലും കടുത്ത വിഷമത്തിലുമായിരുന്നു കുടുംബം. ആത്മഹത്യയുടെ വക്കിലായിരുന്ന കുടുംബത്തിന് പൊലസിന്റെ കണ്ടെത്തല്‍ ആശ്വാസമായിരിക്കുകയാണ്.

ഇടുക്കി ഡിവൈ എസ് പി ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ് കേസന്വേഷിച്ച്‌ പരാതി വ്യാജമെന്ന് കണ്ടെത്തിയത്. പരാതി കൊടുപ്പിച്ച യുവതിയുടെ പേരില്‍ കേസും എടുത്തിട്ടുണ്ട്.

ഇടുക്കി കഞ്ഞിക്കുഴിയില്‍ 14 കാരിയെ സഹോദരനും നാല് സുഹൃത്തുക്കളും പീഡിപ്പിച്ചെന്ന വിവരം ഏപ്രില്‍ 20 ന് തൃശൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തകവഴിയാണ് പൊലീസിന് ലഭിക്കുന്നത്. പിന്നാലെ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. പീഡനം നടന്നിട്ടുണ്ടാകാമെന്ന് ഗൈനക്കോളജിസ്റ്റും റിപ്പോര്‍ട്ട് നല്‍കി.

എന്നാല്‍ മൊഴിയെടുത്തപ്പോള്‍ പ്രദേശവാസിയും വിവാഹദല്ലാളുമായ യുവതി ഒപ്പം വേണമെന്ന പെണ്‍കുട്ടി വാശിപിടിച്ചതും ഡോക്ടറുടെ റിപ്പോര്‍ട്ടിലെ ഉറപ്പില്ലായ്മയും കുറ്റം ചെയ്തിട്ടില്ലെന്ന സഹോദരന്റെ മൊഴിയും പൊലീസിനെ വലച്ചു. ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ കഞ്ഞിക്കുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥരുള്‍പ്പെടെ 16 പേര്‍ പല സംഘങ്ങളായി വിശദമായ അന്വേഷണം തുടങ്ങി.

കേസ് നടക്കുന്നതിനിടെ പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലാക്കി. പെണ്‍കുട്ടി അവിടത്തെ രജിസ്റ്ററില്‍ ഇങ്ങനെ കുറിച്ചു.-
‘സഹോദരന്‍ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ല. കലാമ്മ പറഞ്ഞിട്ടാണ് എല്ലാം ചെയ്തത്’- ഇക്കാര്യം അറിഞ്ഞതോടെ, പൊലീസ് ഇടപെട്ട് പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് സര്‍ജന്റെ സഹായത്തോടെ വീണ്ടും പരിശോധിപ്പിച്ചു. പീഡനം നടന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. വീണ്ടും മൊഴിയെടുത്തപ്പോള്‍, പൊട്ടിക്കരഞ്ഞുകൊണ്ട് പെണ്‍കുട്ടി തന്റെ തെറ്റ് ഏറ്റുപറയുകയായിരുന്നു.

വെണ്മണി സ്വദേശിനിയായ വിവാഹദല്ലാളായ ശ്രീകല പെണ്‍കുട്ടിയുടെ സഹോദരന് വിവാഹമാലോചിച്ച്‌ സ്ഥിരമായി വീട്ടില്‍ വന്നിരുന്നു. മൂന്നുമാസംകൊണ്ട് ഇവര്‍ കുട്ടിയുമായി അടുത്തു. അടുപ്പക്കൂടുതല്‍കൊണ്ട് ‘കലാമ്മ’യെന്നാണ് കുട്ടി ഇവരെ വിളിച്ചിരുന്നത്. പെണ്‍കുട്ടിയോടുള്ള ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സഹോദരന്‍ വീട്ടില്‍ വരുന്നതില്‍നിന്ന്‌ ശ്രീകലയെ വിലക്കി. വിവാഹാലോചനയുമായി വരേണ്ടെന്നും പറഞ്ഞു.

ഇതിന്റെ വൈരാഗ്യത്തിലാണ് ശ്രീകല, അടുപ്പം മുതലെടുത്ത് സഹോദരനെതിരേ മൊഴി നല്‍കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്. കുട്ടിയെ ദുരുപയോഗം ചെയ്തതിനും പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് ശ്രീകലയുടെപേരില്‍ കേസെടുത്തിരിക്കുന്നത്. യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരായ കേസ് പിന്‍വലിക്കാനും നടപടി തുടങ്ങി. കഞ്ഞിക്കുഴി പൊലീസ് ഇന്‍സ്പെക്ടര്‍ സെബി തോമസ്, എസ് ഐമാരായ സന്തോഷ്, റോബിന്‍സണ്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നന്ദിഗ്രാമിലെ തോല്‍വി; സുവേന്ദുവിനെതിരായ മമതയുടെ കേസ്​ ഇന്ന്​ കല്‍ക്കത്ത ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കിയ പശ്​ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ നിര്‍ണായക നന്ദിഗ്രാം പോരാട്ടത്തില്‍ ബി.​െജ.പി സ്​ഥാനാര്‍ഥി സുവേന്ദു അധികാരി ജയിച്ചതിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നല്‍കിയ പരാതിയില്‍ കല്‍ക്കത്ത​ ഹൈക്കോടതി ഇന്ന്​ വാദം കേള്‍ക്കും. 2011ല്‍ തന്നെ അധികാരത്തിലെത്തിച്ച ഇതേ മണ്​ഡലത്തില്‍ 2,000 ല്‍ താഴെ വോട്ടിനാണ്​ മമത പരാജയപ്പെട്ടത്​. സുവേന്ദുവിന്‍റെ ജയം അസാധുവാക്കണമെന്നാണ്​ മമതയുടെ ആവശ്യം. കൈക്കൂലി നല്‍കല്‍, വെറുപ്പം ശത്രുതയും പ്രചരിപ്പിക്കല്‍, മതത്തിന്‍റെ പേരു പറഞ്ഞ്​ വോട്ടു തേടല്‍ […]

You May Like

Subscribe US Now