സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പെടെയുള്ള മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്വിമയ്ക്ക് ഏര്‍പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു

User
0 0
Read Time:2 Minute, 15 Second

ന്യൂഡെല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പെടെയുള്ള മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് ആക്ടിവിസ്റ്റ് രഹ്ന ഫാത്വിമയ്ക്ക് ഹൈകോടതി ഏര്‍പെടുത്തിയ വിലക്കിന് സുപ്രീംകോടതിയുടെ സ്റ്റേ. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ആണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

കുക്കറി ഷോയില്‍ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈകോടതിയുടെ വിധി.
മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ കഴിയും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്‌ട്രോണിക്, സാമൂഹിക മാധ്യമങ്ങളിലൂടെയോ അഭിപ്രായ പ്രകടനം നടത്തുന്നതിനാണ് രഹ്ന ഫാത്വിമയ്ക്ക് ഹൈകോടതി വിലക്ക് ഏര്‍പെടുത്തിയിരുന്നത്. അതിനിടെ രഹ്ന ഫാത്വിമയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ബി ജെ പി നേതാവ് രാധകൃഷ്ണ മേനോനും സുപ്രീംകോടതി നോടീസ് അയച്ചു. ഹൈകോടതി വിധി ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് രഹ്ന ഫാത്വിമയുടെ വാദം.

സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പെടെയുള്ള മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് ഏര്‍പെടുത്തിയ വിലക്ക് സ്റ്റേ ചെയ്തെങ്കിലും ഹൈകോടതി രഹന ഫാത്വിമയ്ക്ക് ഏര്‍പെടുത്തിയ മറ്റ് നിബന്ധനകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗുലാം നബിയുടെ യാത്രയയപ്പ്​ ചടങ്ങില്‍ കരഞ്ഞ്, സല്യൂട്ട്​ ചെയ്​ത്​ മോദി; 'വിരമിക്കാന്‍ വിടില്ല, ഉപദേശം തേടല്‍ തുടരും'​

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസ്​ എം.പി ഗുലാം നബി ആസാദിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ വികാരഭരിത നിമിഷങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ വികാരാധീനനായി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമായുള്ള അടുപ്പവും അദ്ദേഹം നല്‍കിയ സേവനങ്ങളും വിവരിക്കവേ മോദി കരഞ്ഞു. പലപ്പോഴും വാക്കുകള്‍ മുറിഞ്ഞു. നിമിഷങ്ങളോളം വാക്കുകള്‍ കിട്ടാതെ സ്വയം നിയന്ത്രിക്കാന്‍ പാടുപെട്ട അദ്ദേഹം ഗുലാം നബിയെ സല്യൂട്ട് ചെയ്താണ്​ പ്രസംഗം അവസാനിപ്പിച്ചത്​. ഗുലാം നബിയെ യഥാര്‍ഥ സുഹൃത്ത്​ […]

You May Like

Subscribe US Now