സാമൂഹ്യ പെന്‍ഷന്‍ സൗജന്യ കിറ്റ് എന്നീ വിഷയങ്ങളില്‍ എല്‍ഡിഎഫ് അവകാശവാദം ശരിയല്ല : ഉമ്മന്‍ ചാണ്ടി

User
0 0
Read Time:1 Minute, 33 Second

തൃശ്ശൂര്‍ : സാമൂഹ്യ പെന്‍ഷന്‍ സൗജന്യ കിറ്റ് എന്നീ വിഷയങ്ങളില്‍ എല്‍ഡിഎഫ് അവകാശവാദം ശരിയല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പെന്‍ഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. 34ല്‍ നിന്ന് 54 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കിയെന്ന വാദം വിശ്വസനീയമല്ല. പെന്‍ഷന്‍ വാങ്ങുന്ന ആളുകളുടെ എണ്ണമല്ല പെന്‍ഷനുകളുടെ എണ്ണമാണ് പ്രചരിപ്പിക്കുന്നത്. ഒരാള്‍ ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും ഈ യാഥാര്‍ത്ഥ്യം ജനങ്ങള്‍ മനസിലാക്കണമെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു.

കിറ്റ് നല്‍കി തുടങ്ങിയത് ആഘോഷ വേളകളിലാണ്. മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും യുഡിഎഫ് സൗജന്യ അരി നല്‍കിയിരുന്നുവെന്നും ഈ സൗജന്യം മാറ്റി ഇടത് സര്‍ക്കാര്‍ രണ്ട് രൂപ ഈടാക്കി തുടങ്ങുകയായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍വ്വേകളെ പറ്റി ഒന്നും പറയാനില്ലെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി ഈ സര്‍വ്വേകള്‍ യുഡിഎഫ് പ്രവര്‍ത്തകരെ ഉണര്‍ത്തിയതായി അവകാശപ്പെട്ടു. യുഡിഎഫിന് പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ഇവിടെ വന്ന് വാചകമടിക്കാതെ വേറെ പണി നോക്കുന്നതാ നല്ലത്'; എ.കെ.ആന്റണിക്ക് മറുപടിയുമായി എം.എം.മണി

ഇടുക്കി: എല്‍ഡിഎഫിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനമുന്നയിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണിക്ക് മറുപടിയുമായി മന്ത്രി എം.എം.മണി. പിണറായി വിജയന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസിനാണ് സര്‍വ നാശം സംഭവിക്കാന്‍ പോകുന്നതെന്ന് എം.എം.മണി പറഞ്ഞു. പിണറായി വിജയന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ സിപിഎമ്മിന് സര്‍വ നാശം സംഭവിക്കുമെന്ന് എ.കെ.ആന്റണി ഇന്നലെ പറഞ്ഞിരുന്നു. ഡല്‍ഹിയിലുള്ള ആന്റണിക്ക് കേരളത്തിലെ സ്ഥിതി അറിയില്ലെന്ന് പറഞ്ഞ എം.എം.മണി, ആന്റണി തികഞ്ഞ പരാജയമാണെന്നും പരിഹസിച്ചു. “കോണ്‍ഗ്രസിന്റെ സ്ഥിതി […]

Subscribe US Now