സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ; അന്യ സംസ്ഥാന ലോട്ടറികള്‍ക്ക് സംസ്ഥാനത്ത് വിലക്ക് തുടരുമെന്ന് ഹൈക്കോടതി

User
0 0
Read Time:1 Minute, 36 Second

കൊച്ചി: അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിച്ചുകൊണ്ടുള‌ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഏര്‍പ്പെടുത്തിയ സ്‌റ്റേ റദ്ദാക്കി ഡിവിഷന്‍ ബെഞ്ച്. ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറികള്‍ നിയന്ത്രിച്ച്‌ സര്‍ക്കാര്‍ മുന്‍പ് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സാന്റിയാഗോ മാര്‍ട്ടിന്റെ പാലക്കാട്ടുള‌ള ഫ്യൂച്ചര്‍ ഗെയിം സൊല്യൂഷന്‍സ് കമ്ബനിയ്ക്ക് വില്‍പന അനുമതി നല്‍കി. ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ ഉത്തരവുണ്ടായത്.

നികുതി വെട്ടിച്ചാണ് അന്യസംസ്ഥാന ലോട്ടറികള്‍ സംസ്ഥാനത്ത് കച്ചവടം നടത്തുന്നത് എന്ന സര്‍ക്കാരിന്റെ കണ്ടെത്തലിലാണ് ഇവ നിരോധിച്ച്‌ ഉത്തരവിറക്കിയത്. ഈ വിഷയത്തില്‍ സിബിഐ അന്വേഷണവും നടന്നു. നിലവിലെ വിധി സര്‍ക്കാരിന് വലിയ ആശ്വാസമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തീവ്ര ചുഴലിക്കാറ്റായി 'ടൗട്ടെ' ഗോവ തീരത്തേക്ക്; വൈകിട്ടോടെ ഗുജറാത്തിലെത്തും; കരുതലോടെ സംസ്ഥാനങ്ങള്‍

ഗോവ : ടൗട്ടെ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി ഗോവ തീരത്തേക്ക് നീങ്ങുന്നു. ഗോവയിലെ പനാജിയില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് വൈകിട്ടോടെ ഗുജറാത്തിലേക്ക് കടക്കും. രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ തീരം മുഴുവനും ജാഗ്രത പാലിക്കുകയാണ്.ചുഴലിക്കാറ്റ് കര്‍ണാടകയിലെ 73 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് കര്‍ണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. 4 മരണങ്ങളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും, ഉച്ചകഴിഞ്ഞ് ഗോവയുടെ […]

Subscribe US Now