സിന്ധുമോള്‍ ജേകബിനെ സിപിഎമില്‍ നിന്നു പുറത്താക്കിയിട്ടില്ല; മത്സരിച്ചയിടങ്ങളിലെല്ലാം ജയിച്ച ആളാണെന്നും വി എന്‍ വാസവന്‍

User
0 0
Read Time:1 Minute, 30 Second

കോട്ടയം: പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേകബിനെ സിപിഎമില്‍ നിന്നു പുറത്താക്കിയിട്ടില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍. മികച്ച സ്ഥാനാര്‍ഥിയാണു സിന്ധുമോള്‍ എന്നും മത്സരിച്ചയിടങ്ങളില്‍ എല്ലാം ജയിച്ചയാളാണെന്നും വാസവന്‍ കോട്ടയത്ത് പറഞ്ഞു.

സംഘടനാ രീതി അനുസരിച്ചു ജില്ലാ കമ്മിറ്റിയാണു ഒരാളെ പാര്‍ടിയില്‍ നിന്നു പുറത്താക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുന്നത്. എന്നാല്‍ സിന്ധുമോളുടെ കാര്യത്തില്‍ ഇത്തരത്തില്‍ നടപടികള്‍ എടുത്തിട്ടില്ല. പാര്‍ടിയില്‍ നിന്ന് പുറത്തു പോകുന്ന സാഹചര്യം പിന്നീട് പരിഗണിക്കും.സിന്ധുമോള്‍ ഇത്രകാലവും എല്‍ഡിഎഫ് സ്വതന്ത്രയായിട്ടാണു മത്സരിച്ചിരുന്നത്. മറ്റൊരു പാര്‍ടിയുടെ ചിഹ്നത്തില്‍ മത്സരിക്കണമെങ്കില്‍ സിപിഎം അംഗത്വം ഒഴിയണം. ബ്രാഞ്ച് കമിറ്റി അംഗത്വം സിന്ധുമോള്‍ പുതുക്കിയിട്ടില്ലെങ്കില്‍ പുറത്തു പോകുന്നതില്‍ മറ്റ് തടസ്സങ്ങളില്ലെന്നും വാസവന്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനം; കളക്ടര്‍

കോട്ടയം: സുതാര്യവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും കോട്ടയം പ്രസ് ക്ലബ്ബും ചേര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. തിരഞ്ഞെടുപ്പിന്‍്റെ ഓരോ ഘട്ടത്തിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. സ്വതന്ത്രമായി വോട്ടു രേഖപ്പെടുത്താന്‍ വോട്ടര്‍മാരെ ശാക്തീകരിക്കുന്നതില്‍ ശ്രദ്ധേയമായ ഇടപെടലാണ് […]

You May Like

Subscribe US Now