സേലത്ത് നടന്നത് വന്‍ സ്വര്‍ണവേട്ട; പിടിച്ചെടുത്തത് 36 കോടി വിലവരുന്ന 273 കിലോ സ്വര്‍ണ ആഭരണങ്ങള്‍; രണ്ടു പേര്‍ കസ്റ്റഡിയില്‍

User
0 0
Read Time:1 Minute, 33 Second

സേലം: തമിഴ്നാട് സേലത്തു വന്‍ സ്വര്‍ണ വേട്ട. 36 കോടി വിലവരുന്ന 273 കിലോ സ്വര്‍ണ ആഭരണങ്ങള്‍ പിടികൂടി.തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വാഹന പരിശോധന നടത്തുന്ന ഫ്ലയിങ് സ്‌ക്വാഡാണ് ഇന്നലെ രാത്രി രേഖകളില്ലാത്ത വന്‍ സ്വര്‍ണ ശേഖരം പിടികൂടിയത്. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയാണ്.ചെന്നൈയില്‍ നിന്ന് സേലത്തേക്കു വരികയായിരുന്ന വാന്‍ ജില്ലാ അതിര്‍ത്തിയായ മുമ്മുണ്ടി ചെക്‌പോസ്റ്റില്‍ വച്ചു ഫ്ലയിങ് സ്‌ക്വാഡ് തടയുകയിരുന്നു. വാഹനത്തില്‍ സ്വര്‍ണത്തിന്റെ രേഖകള്‍ ഉണ്ടായിരുന്നില്ല.അതേസമയം,ഡ്രൈവര്‍ക്കും സഹായിക്കും സ്വര്‍ണം സംബന്ധിച്ച്‌ കൃത്യമായ വിവരവും ഇല്ലായിരുന്നു എന്നാണു റിപ്പോര്‍ട്ട്. തുടര്‍ന്നു ജില്ലാ കളക്ടര്‍ സ്ഥലത്തു എത്തി സ്വര്‍ണവും വാനും ഗാംഗവല്ലി താലൂക് ഓഫീസിലേക്ക് മാറ്റി. പ്രമുഖ ജ്വല്ലറിയുടെ ചെന്നൈ ഓഫീസില്‍ നിന്നും സേലത്തെ ഷോറൂമിലേക്കു കൊണ്ടുപോവുകയിരുന്ന സ്വര്‍ണം ആണ് പിടികൂടിയത് എന്നാണ് വിവരം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാര്‍ത്തകള്‍ അപമാനിച്ചു, ഫോണ്‍ വാങ്ങിയതിന്റെ ബില്ല് കയ്യിലുണ്ട്; കോടിയേരിയുടെ ഭാര്യ പൊലീസിന് പരാതി നല്‍കി

തിരുവനന്തപുരം: യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സമ്മാനിച്ച ഐഫോണ്‍ തന്റെ കൈവശമുണ്ടെന്ന മാധ്യമവാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. സന്തോഷ് ഈപ്പന്‍ കൈമാറിയ ഐ ഫോണില്‍ തന്റെ സിംകാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. താന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍ പണം കൊടുത്തു വാങ്ങിയതാണ്. ഇതിന്റെ ബില്ലും കൈവശമുണ്ട്. വാര്‍ത്തകളില്‍ പറയുന്ന കോഡിലുള്ള ഫോണ്‍ […]

You May Like

Subscribe US Now