സ്ത്രീസുരക്ഷയ്ക്കായി പോലിസിന്റെ നിര്‍ഭയം മൊബൈല്‍ ആപ്പ് പുറത്തിറക്കി

User
1 0
Read Time:4 Minute, 4 Second

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ശക്തമായി നേരിടണമെന്ന് പോലിസിന് കര്‍ശനനിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ സ്ത്രീകളെ അവഹേളിക്കുന്നത് കണ്ടെത്താന്‍ പോലീസിലെ ശാസ്ത്രീയ കുറ്റാന്വേഷണവിഭാഗങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീസുരക്ഷയ്ക്കായി പോലീസ് തയ്യാറാക്കിയ നിര്‍ഭയം എന്ന മൊബൈല്‍ ആപ്പിന്റെ പ്രകാശനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനായി 50 ശതമാനം വനിതാപ്രാതിനിധ്യത്തോടെ കേരള ആംഡ് പോലീസിന്റെ ആറാമത് ബറ്റാലിയനും ഇന്ത്യാ റിസര്‍വ്വ് ബറ്റാലിയന്റെ രണ്ടാം ബറ്റാലിയനും രൂപീകരിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പോലിസില്‍ വനിതാപ്രാതിനിധ്യം 25 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ നടന്നുവരികയാണ്. വനിതാ പോലീസ് സ്റ്റേഷന്‍ ഇല്ലാത്ത ജില്ലാ ആസ്ഥാനങ്ങളില്‍ അവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഒട്ടും ഭയം കൂടാതെ പോലീസിന്റെ സഹായം തേടുന്നതിന് എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ ഹെല്‍പ്പ്ഡെസ്‌ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലും നിര്‍ഭയ വോളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വയം പ്രതിരോധമുറകള്‍ പഠിക്കുന്നതിന് പോലീസ് നടപ്പിലാക്കിയ വനിതാസ്വയം പ്രതിരോധ പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീസുരക്ഷയ്ക്കായി തയ്യാറാക്കിയ നിര്‍ഭയം എന്ന മൊബൈല്‍ ആപ്പ്് മുഖ്യമന്ത്രി പിണറായി വിജയനും പത്നി കമലാവിജയനും ചേര്‍ന്ന് പുറത്തിറക്കി. ഈ ആപ്പിലെ ഹെല്‍പ്പ് എന്ന ബട്ടണ്‍ അഞ്ച് സെക്കന്റ് അമര്‍ത്തിപ്പിടിച്ചാല്‍ ഫോണ്‍ ഉപയോഗിക്കുന്ന ആളിന്റെ ലൊക്കേഷന്‍ ഏറ്റവും അടുത്തുള്ള പോലീസ് കണ്‍ട്രോള്‍ റൂമിലോ പോലീസ് സ്റ്റേഷനിലോ ലഭിക്കും. ഇന്റെര്‍നെറ്റ് കവറേജ് ഇല്ലാതെ തന്നെ ഈ ആപ്പ് മുഖേന സന്ദേശങ്ങളും ലൊക്കേഷനും പോലീസുമായി പങ്കു വയ്ക്കാം. അക്രമിയുടെ ശ്രദ്ധയില്‍പ്പെടാതെ തന്നെ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കാന്‍ കഴിയും. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ ആപ്പ് ലഭ്യമാണ്.

വി.എസ് ശിവകുമാര്‍ എം.എല്‍.എ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, സിനിമാതാരം മഞ്ജു വാര്യര്‍, പാചകവിദഗ്ധ ഡോ. ലക്ഷ്മി നായര്‍, അന്തര്‍ദേശീയ ബാസ്‌ക്കറ്റ്ബോള്‍ താരം ഗീതു അന്ന രാഹുല്‍, സാമൂഹിക പ്രവര്‍ത്തക ഡോ.പി.എ മേരി അനിത എന്നിവരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരള സര്‍വകലാശാല: തോറ്റ വിദ്യാര്‍ഥികളെ പണം വാങ്ങി വിജയിപ്പിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തു

തിരുവനന്തപുരം: കേരള സര്‍വകലാശാല ബിഎസ്‌സി അവസാന വര്‍ഷ പരീക്ഷയില്‍ തോറ്റ 20 വിദ്യാര്‍ഥികളെ മാര്‍ക്ക്ദാനം വഴി വിജയിപ്പിച്ച സര്‍വകലാശാല ജവനക്കാരനെതിരേ പോലിസ് കേസെടുത്തു. സര്‍വകലാശാല സെക്ഷന്‍ ക്ലര്‍ക്ക് വിനോദിനെതിരെയാണ് കന്റോണ്‍മെന്റ് പോലിസ് കേസെടുത്തത്. 20 തോറ്റ വിദ്യാര്‍ഥികളെ വിജയപ്പിച്ചതിന് പുറമെ കുറഞ്ഞ മാര്‍ക്ക്് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പണം വാങ്ങി കൂടുതല്‍ മാര്‍ക്കും നല്‍കിയിരുന്നു. സര്‍വകലാശാല പരീക്ഷ ഫലപ്രഖ്യാപനത്തിന് ശേഷം പരീക്ഷസോഫ്റ്റവെയര്‍ പാസ് വേര്‍ഡ് തരപ്പെടുത്തി സെക്ഷന്‍ ക്ലാര്‍ക്ക് മാര്‍ക്ക് തിരുത്തുകയായിരുന്നു. […]

You May Like

Subscribe US Now