സ്ഥാനാര്‍ഥിയില്ല, തലശേരിയിലെ പ്രചാരണ പരിപാടി അമിത് ഷാ റദ്ദാക്കി

User
0 0
Read Time:3 Minute, 8 Second

കണ്ണൂര്‍: തലശേരിയില്‍ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കേന്ദ്രമന്ത്രി അമിത് ഷാ റദ്ദാക്കി. സ്ഥാനാര്‍ഥി ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. വ്യാഴാഴ്ചയാണ് തലശേരിയില്‍ പ്രചാരണ പരിപാടി നിശ്ചയിച്ചിരുന്നത്. തലശേരിയില്‍ ബിജെപി സ്ഥാനാര്‍ഥിയുടടെ പത്രിക തളളിയിരുന്നു.

അതേസമയം, സ്ഥാനാര്‍ഥിയില്ലാത്ത തലശേരി മണ്ഡലത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ക്കായുളള നീക്കം ബിജെപി സജീവമാക്കിയിട്ടുണ്ട്. ഇവിടെ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ ബിജെപി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന നേതൃത്വം നിലപാട് പ്രഖ്യാപിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.

ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തളളിയതോടെ ഇവിടെയും ബിജെപി പ്രതിസന്ധിയിലാണ്. ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായരെ പിന്തുണയ്ക്കുന്നതിനെ കുറിച്ച്‌ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇന്നു വൈകീട്ടോ നാളെയോ ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

എന്‍ഡിഎയുടെ പ്രചാരണത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍ എത്തും. രാത്രിയാണ് അദ്ദേഹം കൊച്ചിയില്‍ എത്തുക. ഇന്ന് രാത്രി ഒന്‍പത് മണിക്ക് നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ നാളെ രാവിലെ നെടുമ്ബാശ്ശേരിയില്‍ നിന്നും ഹെലികോപ്റ്ററില്‍ തൃപ്പൂണിത്തുറയിലെത്തും. 10.30 ന് സ്റ്റാച്യു ജംങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജംങ്ഷനിലേക്കുള്ള റോഡ് ഷോയില്‍ പങ്കെടുക്കും.

തുടര്‍ന്ന് പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. 2.30 ന് പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും. തുടര്‍ന്ന് കഞ്ചിക്കോട് എത്തുന്ന അദ്ദേഹം 4.55 ന് കഞ്ചിക്കോട് മുതല്‍ സത്രപ്പടിവരെയുളള റോഡ് ഷോയില്‍ പങ്കെടുക്കും. തുടര്‍ന്ന് കോയമ്ബത്തൂരിലേക്ക് പോകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അഭിപ്രായ സര്‍വേകളില്‍ യുഡിഎഫിന് വിശ്വാസമില്ല, തളളിക്കളയുന്നുവെന്ന് രമേശ് ചെന്നിത്തല

കാസര്‍ഗോഡ്: അഭിപ്രായ സര്‍വേകള്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുണ്ടാക്കിയിരിക്കുന്ന കിഫ്ബി സര്‍വേയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാര്‍ഥി വരുന്നതിന് മുമ്ബ്, പ്രകടന പത്രിക വരുന്നതിന് മുമ്ബ്, നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പോലും സര്‍വേ നടത്തിയെന്ന് പറഞ്ഞ് യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. എല്ലാ സര്‍വേകളിലും പ്രതിപക്ഷ നേതാവിനെ ബോധപൂര്‍വം കരിതേച്ച്‌ കാണിക്കാനുള്ള ശ്രമം നടക്കുന്നതായും ചെന്നിത്തല പറഞ്ഞു. യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നു. കിട്ടുന്ന പരസ്യത്തിന്റെ ഉപകാരസ്മരണ എന്ന രീതിയിലാണ് സ‌ര്‍വേകള്‍. […]

You May Like

Subscribe US Now