സ്ഥാനാര്‍ഥി ആയതിന്റെ പേരില്‍ ഒരു മനുഷ്യനെ ഇല്ലാതാക്കന്‍ ശ്രമിക്കുന്നത് ശരിയല്ല‌; വിങ്ങിപ്പൊട്ടി ഫിറോസ്

User
0 0
Read Time:2 Minute, 15 Second

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരായി അപവാദ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നുവെന്നാരോപിച്ച്‌ തവനൂരിലെ യുഡിഎഫ്. സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്ബില്‍. ദയവ് ചെയ്ത് ഈ രീതിയില്‍ അക്രമിക്കരുതെന്നും തന്റെ ഉമ്മയും ഭാര്യയും വിളിച്ച്‌ കരയുകയാണെന്നും ഫിറോസ് പറയുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫിറോസ് കുന്നംപറമ്ബിന്റെ വാക്കുകള്‍ ഇങ്ങനെ ……………

‘സാമൂഹിക മാധ്യമങ്ങളിലൂടെ ഇല്ലാകഥകള്‍ പരത്തുക. വോയ്‌സുകള്‍ എഡിറ്റ് ചെയ്ത് എനിക്കെതിരെ പ്രചരിപ്പിക്കുക. വളരെ മോശം പ്രവണതയാണത്.’ ഒരിക്കലും അത് ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പാവപ്പെട്ട രോഗികളേയും ആരാരുമില്ലാത്തവരേയും ചേര്‍ത്ത് പിടിച്ച്‌ പോകുമ്ബോള്‍ എനിക്ക് കിട്ടിയ ഒരവസരമായിട്ടാണ് ഞാന്‍ സ്ഥാനാര്‍ഥിത്വത്തെ കണ്ടത്. എന്നാല്‍ ഒരു സ്ഥാനാര്‍ഥി ആയി എന്നതിന്റെ പേരില്‍ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കന്‍ ശ്രമിക്കുന്നത് ശരിയല്ല. എനിക്കും ഒരു ഉമ്മയുണ്ട്, ഭാര്യയുണ്ട്, കുട്ടികളുണ്ട്.’

‘ഒന്നുമില്ലെങ്കില്‍ പത്ത് വര്‍ഷം ഈ മണ്ഡലം ഭരിച്ചയാളല്ലേ. ആ നിലക്ക് പറയാനുള്ള വികസന കാര്യങ്ങള്‍ പറയണം. ആശയപരമായി കാര്യങ്ങള്‍ പറയണം. ഫിറോസ് കുന്നംപറമ്ബില്‍ കള്ളനാണ് പെണ്ണുപിടിയനാണ് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതിലൂടെ എന്നേയും എന്റെ കുടുംബത്തേയും നശിപ്പിക്കാന്‍ സാധിക്കും. ഇതൊക്കെ തവനൂരിലെ ജനങ്ങള്‍ കാണുന്നുണ്ട് ‌ ദയവ് ചെയ്ത് ഇങ്ങനെ ആക്രമിക്കരുത്. ഉമ്മയും ഭാര്യയും വിളിച്ച്‌ കരയുകയാണ്.’ ഫിറോസ് കുന്നംപറമ്ബില്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇഡിക്കെതിരായ കേസില്‍ സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും, കോടതി അനുമതി നല്‍കി

തിരുവനന്തപുരം : എന്‍ഫോഴ‌്‌സ്മെന്റ് ഡയറക്ടറേറ്റിനെതിരായ കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി നല്‍കി. ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ആര്‍.പി.സി 164 അനുസരിച്ച്‌ മൊഴി രേഖപ്പെടുത്താന്‍ എറണാകുളം സി.ജെ.എം കോടതി അനുമതി നല്‍കിയത്. മുഖ്യമന്ത്രിയുടെയും ഉന്നതരുടെയും പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് സന്ദീപ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രി, സ്പീക്കര്‍, കെ.ടി. ജലീല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേര് […]

You May Like

Subscribe US Now