Read Time:48 Second
തിരുവനന്തപുരം : സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ച് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനാകില്ലെന്ന് വെളിപ്പെടുത്തി മന്ത്രി ഇ. പി ജയരാജന്.
പത്തും ഇരുപതും വര്‍ഷം ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തവരെ പിരിച്ചുവിടാനാകില്ലെന്നും അദ്ദേഹം അറിയിച്ചു .
താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നത് ഒരു ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . ആ പോസ്റ്റുകളൊന്നും പി.എസ്.സി തസ്തികകളല്ലെന്നും അദ്ദേഹം വ്യക്തമാക്കി .