സ്പിരിറ്റ് കഴിച്ച്‌ രണ്ട് മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

User
0 0
Read Time:1 Minute, 19 Second

കൊല്ലം പത്തനാപുരത്ത് രണ്ട് പേര്‍ സ്പിരിറ്റ് കഴിച്ച്‌ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. പട്ടാഴി കടുവാത്തോട് സ്വദേശി പ്രസാദ്, മുരുകാനന്ദന്‍ എന്നിവര്‍ സ്പിരിറ്റ് ഉള്ളില്‍ ചെന്ന് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കൊപ്പം സ്പിരിറ്റ് കഴിച്ചതായി കരുതുന്ന മറ്റ് രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്. രാജീവ്, ഗോപി എന്നിവരാണ് ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സിഎഫ്‌എല്‍ടിസി കേന്ദ്രത്തില്‍ നിന്ന് മോഷ്ടിച്ച സ്പിരിറ്റ് നാലു പേരും ചേര്‍ന്ന് കഴിച്ചെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പൊലീസും എക്സൈസും ചേര്‍ന്ന് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം സംഭവത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സിനിമാ ചിത്രീകരണം അനുവദിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച്‌ അല്‍ഫോണ്‍സ് പുത്രന്‍

കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ രാജ്യം അടച്ചുപൂട്ടലില്‍ ആയിരിന്നു.ഇപ്പോഴാണ് ഇളവുകള്‍ അനുവദിച്ച്‌ ഘട്ടം ഘട്ടമായി അടച്ചുപൂട്ടലില്‍ നിന്നും മുക്തമായി വരുന്നത്.ഇപ്പോള്‍ ഇതാ സംസ്ഥാനത്ത് സിനിമാ ചിത്രീകരണങ്ങള്‍ക്ക് അനുമതി നല്‍കതത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ചിരിക്കുകയാണ് മലയാള സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. സിനിമാ പ്രവര്‍ത്തകര്‍ക്ക് എന്തുകൊണ്ട് ജോലി ചെയ്യാനാകുന്നില്ല എന്നാണ് അല്‍ഫോണ്‍സ് പുത്രുന്‍ ചോദ്യം ഉന്നയിക്കുന്നത്. മറ്റുള്ളവര്‍ക്ക് ജോലി ചെയ്യാനാകുന്നുണ്ട്. എങ്ങനെയാണ് ഭക്ഷണം കഴിക്കാനും കുട്ടികളെ പഠിപ്പിക്കാനുമൊക്കെ സിനിമ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നത് […]

You May Like

Subscribe US Now