സ്പുട്‌നിക് വാക്സിന്റെ രണ്ടാം ബാച്ച്‌ ഇന്ത്യയിലേക്ക് ; 1,50,000 ഡോസ് റഷ്യ അയക്കും

User
0 0
Read Time:1 Minute, 57 Second

ഹൈദരാബാദ്: കോവിഡ് വ്യാപനം അതിതീവ്രമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്ക് ചികിത്സാ സഹായവുമായി റഷ്യ. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ 1,50,000 ഡോസ് സ്പുട്‌നിക് വി കോവിഡ് വാക്‌സിനുകള്‍ റഷ്യ ഇന്ത്യയിലേക്ക് അയക്കും.

ഡോ. റെഡ്ഡി ലബോറട്ടറിയുമായി സഹകരിച്ച്‌ മെയ് അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്‌സിനും ഹൈദരാബാദില്‍ എത്തും. എന്നാല്‍ നേരത്തെ സ്പുട്‌നിക് വി കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച്‌ ഈ മാസം ഒന്നിന് ഇന്ത്യയില്‍ എത്തിയിരുന്നു.

വാക്സിന്‍ കയറ്റുമതിക്ക് പുറമെ ഓക്‌സിജന്‍ ട്രക്കുകളും റഷ്യ അയക്കുമെന്നാണ് ന്യൂഡല്‍ഹിയിലേയും മോസ്‌കോയിലേയും നയതന്ത്ര ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം . ഈ ട്രക്കുകള്‍ക്ക് മണിക്കൂറില്‍ 70 കിലോ ഗ്രാം ഓക്‌സിജനും പ്രതിദിനം 50,000 ലിറ്ററും ഉത്പാദിപ്പിക്കാന്‍ കഴിയും . അതിനാല്‍ തന്നെ ഇവയുള്ള ആശുപത്രിയില്‍ ഓക്‌സിജന്റെ കുറവുണ്ടാകില്ല.

18 മുതല്‍ 44 വയസ്സുവരെയുള്ളവര്‍ക്കായി ഇന്ത്യ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ച മെയ് ഒന്നിനാണ് ആദ്യ ബാച്ച്‌ വാക്‌സിന്‍ എത്തിയത്. 150,000 ഡോസ് സ്പുട്‌നിക് വാക്‌സിനാണ് അന്ന് എത്തിയത്. കോവിഡിനെതിരേ 90 ശതമാനത്തിലധികം ഫലപ്രാപ്തിയുള്ള സ്പുട്‌നിക്കിന് ഏപ്രില്‍ 12-ന് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കണ്ണൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു; പ്രദേശത്തെ ജനങ്ങളെ മാറ്റുന്നു

കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപ്പാസില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കര്‍ ലോറിയില്‍ നിന്ന് വാതകം ചോരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള ശ്രമം അഗ്നിശമന സേന ആരംഭിച്ചു.നിറയെ ലോഡുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാതകചോര്‍ച്ച സംഭവിച്ചതിന് പിന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. ബൈപ്പാസ് വഴി വരുന്ന വാഹനങ്ങളെ തടഞ്ഞുനിര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. മുന്‍പ് സമാനമായ നിലയില്‍ ഇതേ സ്ഥലത്ത് ടാങ്കര്‍ […]

You May Like

Subscribe US Now