സ്വാധീനം ഉപയോഗിച്ച്‌ ശിവശങ്കര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇഡി‍; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി

User
0 0
Read Time:2 Minute, 0 Second

ന്യൂദല്‍ഹി: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ ജാമ്യം ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) വീണ്ടും സുപ്രീംകോടതിയില്‍. സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച്‌ ശിവശങ്കര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇഡി കോടതിയെ അറിയിച്ചു. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തേയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ഇതില്‍ ശിവശങ്കര്‍ അടക്കമുള്ളവര്‍ക്ക് സുപ്രീംകോടതി നോട്ടിസ് നല്‍കിയിരുന്നു. പിന്നലെയാണ് അടിയന്തരമായി ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി വീണ്ടും അപേക്ഷ നല്‍കിയത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശിവശങ്കര്‍ വ്യാജ തെളിവുകള്‍ ഉപയോഗിച്ച്‌ അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കം നടത്തുന്നു. സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ചാണ് ഈ നീക്കം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍ നീക്കം നടത്തുന്നതായും അപേക്ഷയില്‍ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസ് എടുത്തത് ഇതിന്റെ ഭാഗമെന്നും ഇഡി ചൂണ്ടാക്കാട്ടി. നിയമവാഴ്ച ഉറപ്പാക്കാനുള്ള നീക്കത്തിന് സര്‍ക്കാര്‍ തന്നെ തടസം നില്‍ക്കുന്നുവെന്നും അപേക്ഷയിലുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളില്‍ കരിഓയില്‍ ഒഴിച്ചു

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളില്‍ കരിഓയില്‍ ഒഴിച്ചതായി പരാതി. പാങ്ങാപ്പാറ, കുറ്റിച്ചല്‍ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളിലാണ് കരിഓയില്‍ ഒഴിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കാനും ശ്രമമുണ്ടായി. പൊലീസില്‍ പരാതി നല്‍കുമെന്ന് സി.പി.എം നേതൃത്വം അറിയിച്ചു. ബി.ജെ.പി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതെന്നാണ് സി.പി.എം ആരോപണം. മന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ പാങ്ങാപ്പാറ, കുറ്റിച്ചല്‍ മേഖലകളില്‍ നേരിട്ടെത്തി ജനങ്ങളെ കണ്ടിരുന്നു. […]

Subscribe US Now