സ​നു മോ​ഹ​ന്‍ നാ​ല് ദി​വ​സം​കൂ​ടി ക​സ്​​റ്റ​ഡി​യി​ല്‍

User
0 0
Read Time:3 Minute, 39 Second

കാ​ക്ക​നാ​ട്: വൈ​ഗ കൊ​ല​ക്കേ​സി​ല്‍ പ്ര​തി സ​നു മോ​ഹ​നെ നാ​ല് ദി​വ​സ​ത്തേ​ക്കു​കൂ​ടി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു. കാ​ക്ക​നാ​ട് ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. അ​തേ​സ​മ​യം, സ​നു​വി​നെ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന മ​ഹാ​രാ​ഷ്​​ട്ര പൊ​ലീ​സി​െന്‍റ അ​പേ​ക്ഷ കോ​ട​തി നി​ര​സി​ച്ചു. ഇ​യാ​ളു​ടെ മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊ​ലീ​സ് കോ​ട​തി​യി​ല്‍ ക​സ്​​റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കി​യ​ത്. കു​ട്ടി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ള്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ല്‍ പ​ല​തും ക​ള​വാ​ണെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

കു​ട്ടി​യെ കൊ​ന്ന​ശേ​ഷം സ​നു മോ​ഹ​ന്‍ ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, മ​ഹാ​രാ​ഷ്​​ട്ര, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഒ​രു മാ​സ​ത്തോ​ളം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്നു. അ​തി​നി​ടെ പ​ല​ത​വ​ണ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചെ​ന്ന് ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​ത് ക​ള​വാ​ണെ​ന്നാ​ണ് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​െ​മ ഓ​രോ ത​വ​ണ ചോ​ദ്യം ചെ​യ്യു​മ്ബോ​ഴും പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാ​ണ് മൊ​ഴി ന​ല്‍​കു​ന്ന​തെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ല്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊ​ലീ​സ് വീ​ണ്ടും ക​സ്​​റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കി​യ​ത്.

ഇ​തി​നു​പു​റ​െ​മ, ആ​ല​പ്പു​ഴ​യി​ലെ ബ​ന്ധു​വീ​ട്ടി​ലും കൊ​ല ചെ​യ്യു​ന്ന​തി​നു​മു​മ്ബ് വൈ​ഗ​ക്ക് ഭ​ക്ഷ​ണം വാ​ങ്ങി ന​ല്‍​കി​യ ഹോ​ട്ട​ലി​ലും തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. ഇ​വി​ടെ​യും എ​ത്തി​ച്ച്‌ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും പൊ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ഓ​രോ ത​വ​ണ ചോ​ദ്യം ചെ​യ്യു​മ്ബോ​ഴും വി​ചി​ത്ര രീ​തി​യി​ല്‍ പെ​രു​മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ന-​ശ്ശാ​സ്ത്ര​ജ്ഞ​െന്‍റ സ​ഹാ​യം തേ​ടാ​നും പൊ​ലീ​സ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, സാ​മ്ബ​ത്തി​ക കു​റ്റ​കൃ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​നു​വി​നെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന മ​ഹാ​രാ​ഷ്​​ട്ര പൊ​ലീ​സി​െന്‍റ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി​യെ വീ​ണ്ടും സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് മ​ഹാ​രാ​ഷ്​​ട്ര പൊ​ലീ​സ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി കോവിഡ് ബാധിച്ച്‌ അന്തരിച്ചു. 91 വയസ്സായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. രാജ്യത്തെ അറ്റോര്‍ണി ജനറലായി 1989-1990, 1998-2004 എന്നീ കാലയളവില്‍ സേവനമനുഷ്ഠിച്ചിരുന്നു. 1953ല്‍ ബോംബെ ഹൈക്കോടതിയിലാണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 2002ല്‍ രാജ്യം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു

You May Like

Subscribe US Now