ഹരിപ്പാട് അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും കഞ്ചാവും കത്തിയും കണ്ടെടുത്തു; കാറിലുണ്ടായിരുന്നത് ക്രിമിനല്‍ കേസ് പ്രതികള്‍

User
0 0
Read Time:2 Minute, 41 Second

ആലപ്പുഴ: ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് കഞ്ചാവും കത്തിയും പൊലീസ് കണ്ടെടുത്തു. ക്രിമിനല്‍ കേസിലെ പ്രതികളും കുടുംബവുമാണ് കാറില്‍ ഉണ്ടായികുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ കാറിലെ യാത്രക്കാരായ കായംകുളം സ്വദേശി സെമീന മന്‍സിലില്‍ റിയാസ്(26), ഐഷ ഫാത്തിമ(25), ബിലാല്‍(5), ഉണ്ണിക്കുട്ടന്‍ എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന അജ്മി, അന്‍ഷിഫ് എന്നിവരെ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച റിയാസും പരിക്കേറ്റ അന്‍ഷിഫും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇരുവര്‍ക്കുമെതിരേ കാപ്പ ചുമത്തിയിട്ടുമുണ്ട്.

അതിനാല്‍ രണ്ടു പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കും നിലനില്‍ക്കുന്നുണ്ട്. ഇരുവരും കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ലോറി ഡ്രൈവര്‍ക്കും സഹായിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തത്.

മഴയും അമിതവേഗവുമാണെന്നാണ് പോലീസിന്റെ നിഗമനം. കായംകുളത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് അമിതവേഗത്തില്‍ പോയ ഇന്നോവ കാര്‍ എതിര്‍ദിശയില്‍ വന്ന മിനിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കാപ്പ നിയമപ്രകാരം നാടു കടത്തിയവരാണെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

പരിക്കേറ്റ അന്‍ഷിഫിന്റെ ഭാര്യയാണ് ഐഷ ഫാത്തിമ. ഇവരുടെ മകനാണ് അഞ്ചു വയസ്സുകാരനായ ബിലാല്‍. അപകടത്തില്‍ മരിച്ച ഉണ്ണിക്കുട്ടന്‍ കൊട്ടാരക്കര സ്വദേശിയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഉമ്മന്‍ചാണ്ടിയെ തിരഞ്ഞെടുപ്പ് അധ്യക്ഷനാക്കിയതോടെ ഹിന്ദു വോട്ടുകള്‍ നഷ്ടമായി: ചെന്നിത്തല

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മേല്‍നോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മന്‍ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായൈന്ന് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടി പോലും ആ പദവി ആഗ്രഹിച്ചിരുന്നില്ല. അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന് പ്രവര്‍ത്തച്ചു. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് ഉമ്മന്‍ചാണ്ടിയെ മേല്‍നോട്ട സമിതിയുടെ അധ്യക്ഷനാക്കി. ഈ നടപടിയിലൂടെ താന്‍ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്തു. എങ്കിലും ഒരു പരാതിയും നല്‍കിയില്ല. എന്നാല്‍ ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുന്നതിന് ഹൈക്കമാന്‍ഡിന്റെ […]

Subscribe US Now