ഹാഥ്റസ് കേസ് ; സിദ്ധിഖ് കാപ്പന്റെ ശബ്ദ സാംപിള്‍ ശേഖരിക്കാന്‍ അനുമതി തേടി പോലീസ്

User
0 0
Read Time:1 Minute, 15 Second

ദില്ലി: ഹാഥ്റസ് കൊലപാതക കേസ് റിപ്പോര്‍ട്ടിംഗിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ശബ്ദ സാംപിള്‍ ശേഖരിക്കാന്‍ യുപി പൊലീസ്‌അനുമതി തേടി. ശബ്ദ, കൈയ്യക്ഷര സാംപിളുകള്‍ ശേഖരിക്കാന്‍ മഥുര കോടതിയെ സമീപിച്ചിരിക്കുകയാണ് പോലീസ്.

ഒക്ടോബര്‍ 5-നാണ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിലവില്‍ മഥുര ജയിലിലാണ് സിദ്ദിഖ് കാപ്പനുള്ളത്. കാപ്പനും, ഒപ്പമുണ്ടായിരുന്നവരില്‍ നിന്നുമായി ആറ് ഫോണുകള്‍ കണ്ടെത്തിയിരുന്നു. ഈ ഫോണുകളില്‍ നിന്ന് വോയ്സ് ക്ലിപ്പ് ലഭിച്ചെന്നാണ് യുപി പൊലീസിന്റെ വാദം.

കേസില്‍ സുപ്രീം കോടതി ഇടപെട്ടാണ് അസുഖബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാന്‍ സിദ്ദിഖിന് 5 ദിവസത്തേക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഷാജിക്കെതിരെ കാസര്‍കോട് ലീഗ് നേതൃത്വം; ഇറക്കുമതിക്കാര്‍ വേണ്ടെന്ന് നിലപാട്

കണ്ണൂര്‍: കെ.എം.ഷാജിക്കെതിരെ കാസര്‍കോട് മുസ്്ലീം ലീഗ് ജില്ലാ നേതൃത്വം. കാസര്‍കോട്ടേയ്ക്ക് ഇറക്കുമതി സ്ഥാനാര്‍ഥികളെ വേണ്ടെന്ന നിലപാടുമായി ജില്ലാ നേതാക്കള്‍ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഇ.അബ്ദുള്ള, ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹിമാന്‍, ട്രഷറര്‍ കല്ലട്ര മായിന്‍ ഹാജി, കാസര്‍കോട് എംഎല്‍എ എന്‍.എ.നെല്ലിക്കുന്ന് എന്നിവരാണ് പാണക്കാട്ടെത്തിയത്. പുറത്ത് നിന്നൊരാളെ മത്സരിപ്പിക്കേണ്ടതില്ലെന്ന അഭിപ്രായവും കാസര്‍കോടുള്ളവര്‍ക്ക് അവസരം നഷ്ടപ്പെടുന്നതിന്റെ പ്രതിഷേധവും ഇവര്‍ ലീഗ് നേതാക്കളെ അറിയിച്ചു. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥി […]

You May Like

Subscribe US Now