‘ഹൃദയം കൊണ്ട് ഞാന്‍ മലയാളി’ ; വിടവാങ്ങല്‍ പ്രസംഗത്തില്‍ വികാരാധീനനായി ലോക്‌നാഥ് ബെഹ്‌റ, ഇന്ന് പടിയിറക്കം

User
0 0
Read Time:3 Minute, 27 Second

തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് വിരമിക്കും. സേനയ്ക്ക് നേട്ടങ്ങളും വിവാദങ്ങളും ഒരു പോലെ സമ്മാനിച്ചാണ് ബെഹ്‌റ പടിയിറങ്ങുന്നത്. സ്ഥാനമൊഴിയുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് സേനാംഗങ്ങള്‍ യാത്രയയപ്പ് നല്‍കി. തിരുവനന്തപുരം എസ്‌എപി മൈതാനത്തായിരുന്നു ചടങ്ങ്.

വൈകാരികമായിരുന്നു ബെഹ്‌റയുടെ മറുപടി പ്രസംഗം. ഹൃദയം കൊണ്ട് താനൊരു മലയാളിയാണെന്ന് പറഞ്ഞ അദ്ദേഹം കേരളം തനിക്ക് ഏറെ വേണ്ടപ്പെട്ടതാണെന്നും കൂട്ടിച്ചേര്‍ത്തു. കേരള പൊലിസിലെ നവീകരണത്തെക്കുറിച്ച്‌ പറഞ്ഞ ബെഹ്‌റ ഇനിയും അത് തുടരേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഡ്രോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബെഹ്‌റ പറഞ്ഞു.

കൊവിഡ്, ലോക്ക്ഡൗണ്‍ പ്രതിസന്ധി കാലത്ത് സേനാംഗങ്ങളെ മുന്നണിപ്പോരാളികളായി നയിക്കാനായതിന്റെ ക്രെഡിറ്റും ലോക്‌നാഥ് ബെഹ്‌റയുടെ പേരിലുണ്ട്. തുടര്‍ഭരണം കിട്ടിയ സര്‍ക്കാരിനൊപ്പം രണ്ട് തവണയും തുടരാന്‍ സാധിച്ച പൊലിസ് മേധാവി. 5 വര്‍ഷത്തോളം പൊലീിസ് മേധാവി സ്ഥാനത്ത് ഇരിക്കാന്‍ കഴിഞ്ഞെന്ന അപൂര്‍വ്വ നേട്ടം. ഓഖി, നിപ്പ, പ്രളയം ഇക്കാലയളവിലൊക്കെ പൊലിസ് സേനയെ മുന്നില്‍ നിന്ന് നയിച്ചു ലോക്‌നാഥ് ബെഹ്‌റ. സേനയിലെ ആധുനികവത്കരണവും സാങ്കേതിക വിദ്യകളുടെ ഉപയോഗവും വേഗത്തിലാക്കി. കേരള പൊലിസിന്റെ എഫ്ബി പേജ് ലോകത്തെ പൊലിസ് സേനകളില്‍ മുന്‍പന്തിയില്‍ എത്തിയതും ബെഹ്‌റയുടെ കാലത്ത് തന്നെ.

ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പുതിയ സംസ്ഥാന പൊലിസ് മേധാവിയെ തിരഞ്ഞെടുക്കും. യുപിഎസ്സി അംഗീകരിച്ച ചുരുക്കപ്പട്ടികയിലുള്ളത് സുധേഷ് കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നീ പേരുകളാണ്. ഇതില്‍ റോഡ് സേഫ്റ്റി കമ്മീഷണറായ അനില്‍കാന്തിനാണ് സാധ്യത കൂടുതല്‍. മൂന്നംഗ പട്ടികയില്‍ സീനിയര്‍ സുധേഷ്‌കുമാറാണെങ്കിലും ദാസ്യപ്പണി വിവാദമാണ് തിരിച്ചടിയാകുന്നത്.

പൊലിസ് മേധാവിയായി നിയമിക്കുന്ന ഉദ്യോഗസ്ഥന് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കണമെന്നാണ് സുപ്രിംകോടതി വിധി. മൂന്നുപേരില്‍ സന്ധ്യക്ക് മാത്രമാണ് രണ്ടുവര്‍ഷം കാലാവധിയുള്ളത്. അനില്‍കാന്തിന് അടുത്ത ജനുവരി മാത്രമാണ് കലാവധിയുള്ളത്. പക്ഷെ നിയമനം ലഭിച്ചാല്‍ രണ്ടുവര്‍ഷം തുടരാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നാളെ മുതല്‍ എ ടി എം, ചെക്ക് ബുക്ക് സേവനങ്ങള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്താന്‍ എസ് ബി ഐ

മുംബൈ | ജൂലൈ ഒന്ന് മുതല്‍ എ ടി എം, ചെക്ക് ബുക്ക് തുടങ്ങിയ ചില സേവനങ്ങളില്‍ വ്യവസ്ഥ പ്രകാരം ഫീസ് ഈടാക്കാന്‍ എസ് ബി ഐ. ഒരു മാസം നാല് തവണയില്‍ കൂടുതല്‍ പണം എ ടി എമ്മില്‍ നിന്ന് പിന്‍വലിച്ചാലാണ് ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കുക. ബേസിക് സേവിംഗ്‌സ് ബേങ്ക് ഡെപോസിറ്റ് (ബി എസ് ബി ഡി) അക്കൗണ്ട് ഉടമകളില്‍ നിന്നാകും ഈ ഫീസ് ഈടാക്കുക. ഇതേ അക്കൗണ്ട് […]

Subscribe US Now