ഹൈക്കമാന്‍ഡ്​ ഏല്‍പ്പിക്കുന്ന ഏത്​ ചുമതലയും ഏറ്റെടുക്കും -കെ.മുരളീധരന്‍

User
0 0
Read Time:1 Minute, 48 Second

കോഴിക്കോട്​: ഹൈക്കമാന്‍ഡ്​ ഏല്‍പ്പിക്കുന്ന ഏത്​ ചുമതലയും ഏറ്റെടുക്കുമെന്ന്​ കെ.മുരളീധരന്‍ എം.പി. എന്നാല്‍ അതിന്​ വേണ്ടി പ്രതിഫലം ചോദിക്കുന്ന രീതി കെ. കരുണാകരന്‍റെയും മക​േന്‍റയും സമീപനമല്ലെന്നും മുരളീധരന്‍ കോഴിക്കോട്​ മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു.

”കഴിഞ്ഞ തവണ നേമത്ത്​ സുരേന്ദ്രന്‍ പിള്ളയെ യു.ഡി.എഫ്​ പെ​ട്ടെന്ന്​സ്ഥാനാര്‍ഥിയാക്കിയത്​​ തിരിച്ചടിയായി. നേമത്തേക്ക്​ വലിയ നേതാക്കള്‍ വേണമെന്നില്ല. കോണ്‍ഗ്രസിന്​ ജയിക്കാവുന്ന മണ്ഡലമാണ്​. കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥി പട്ടിക വന്നാല്‍ ആദ്യം ഒച്ചയും പ്രകടനും സ്വാഭാവികമാണ്​. ഞാന്‍ വട്ടിയൂര്‍കാവില്‍ 2011ല്‍ എത്തിയപ്പോള്‍ പന്തം കൊളുത്തി പ്രകടനം ഉണ്ടായിരുന്നു.

രാഹുല്‍ ഗാന്ധിയും ദേശീയ നേതൃത്വവും പറയുന്നതെന്താണോ അത് താന്‍​ കേള്‍ക്കും. മത മേലധേക്ഷന്‍മാര്‍ കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടപെട്ടിട്ടില്ല. സ്ഥിരം തോല്‍ക്കുന്ന സീറ്റിലും ​ഘടകകക്ഷികള്‍ക്ക്​ സീറ്റ്​ ​കൊടുക്കരുതെന്ന നിലപാട്​ ശരിയല്ല. പി.സി ചാക്കോ പോയത്​ നഷ്​ടമാണ്​. പി.സി ചാക്കോ എടുത്തുചാടി തീരുമാനമെടു​ക്കേണ്ടതില്ലായിരുന്നു. ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം കളയരുതെന്നാണ്​ പറയാനുള്ളത്​” -കെ.മുരളീധരന്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിട്ടു തരില്ല, തരില്ല, തരില്ല ; ഉമ്മന്‍ ചാണ്ടിയുടെ വീടിനു മുകളില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വൈകാരിക പ്രകടനം

കോട്ടയം : പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വീടിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വൈകാരിക പ്രകടനം. ഉമ്മന്‍ ചാണ്ടിയെ ഒരിക്കലും നേമത്തേക്ക് വിട്ടു തരില്ലെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ വീടിനു മുമ്ബില്‍ പ്രതിഷേധിയ്ക്കുന്നത്. സ്ത്രീകളും യുവാക്കളും അടങ്ങുന്ന വലിയ സംഘമാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. പ്രവര്‍ത്തകരില്‍ ചിലര്‍ ഉമ്മന്‍ ചാണ്ടിയുടെ ഫോട്ടോയുമായി വീടിനു മുകളില്‍ കയറിയും പ്രതിഷേധിക്കുകയാണ്. ‘വിട്ടു തരില്ല. തരില്ല, തരില്ല, അങ്ങനെ ചോദിക്കുകയേ വേണ്ട. ഉമ്മന്‍ ചാണ്ടി […]

Subscribe US Now