ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു; വി.ഡി.സതീശനെ അഭിനന്ദിച്ച്‌ രമേശ് ചെന്നിത്തല

User
0 0
Read Time:1 Minute, 14 Second

തിരുവനന്തപുരം : പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് അഭിനന്ദനവുമായി രമേശ് ചെന്നിത്തല. വി.ഡി.സതീശനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരെഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിരുന്നു. ഇപ്പോള്‍ വി.ഡി.സതീശനെ നേതാവായി തിരെഞ്ഞെടുത്തു. വി.ഡി.സതീശനെ അഭിനന്ദിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും വി ഡി സതീശനെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരുന്നു. സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത കാര്യം നിയമസഭാ സ്‌പീക്കറെ ഉടന്‍ അറിയിക്കും. നല്ലൊരു നിയമസഭാ സാമാജികനാണ് സതീശന്‍ എന്നും മുല്ലപ്പളളി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യയില്‍ കൊവിഡ് വകഭേദമില്ല: ഇത്തരം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വകഭേദമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം എന്ന പരാമര്‍ശം ഉള്‍പ്പെടുന്ന വാര്‍ത്തകളും പോസ്റ്റുകളും നീക്കംചെയ്യാന്‍ സാമൂഹികമാധ്യമ കമ്ബനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. വൈറസിന്റെ ‘ഇന്ത്യന്‍ വകഭേദം’ എന്നുപയോഗിച്ചിട്ടുള്ള ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കരുതെന്നാവശ്യപ്പെട്ട് വിവരസാങ്കേതിക മന്ത്രാലയം കമ്ബനികള്‍ക്ക് വെള്ളിയാഴ്ച കത്തയച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വൈറസിന്റെ ഇന്ത്യന്‍ വകഭേദം എന്ന് പരാമര്‍ശിക്കുന്ന എല്ലാ പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യണമെന്നാണ് ഐടി മന്ത്രാലയത്തിന്റെ കത്തിലെ നിര്‍ദേശം. […]

You May Like

Subscribe US Now