ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

User
0 0
Read Time:1 Minute, 43 Second

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകളാണ് മാറി വരുന്ന സര്‍ക്കാറുകള്‍ നടപ്പിലാക്കിയത്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ അനാവശ്യ വിവാദത്തിന് ചിലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അര്‍ഹരായ എല്ലാവര്‍ക്കും ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ലഭിക്കും. ആനുകൂല്യങ്ങള്‍ ലഭിക്കാതായി എന്നുള്ള പരാതികള്‍ എങ്ങനെവന്നുവെന്ന് അറിയില്ല. സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഒരു തലത്തിലുള്ള മറച്ചുവെക്കലും സര്‍ക്കാറിന്‍റെ ഭാഗത്തില്ല. വിവാദങ്ങള്‍ക്ക് പിന്നില്‍ മറ്റു ചില താല്‍പര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇംപ്ലിമെന്റേഷന്‍ സെല്‍ രൂപീകരിക്കണമെന്നാണ് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടത്. സ്കോളര്‍ഷിപ്പ് വിവാദം സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമാക്കരുതെന്നും സ്കോളര്‍ഷിപ്പിനെ പറ്റി പറയുന്നത് മറ്റൊരു രീതിയില്‍ എടുക്കരുതെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലൈം​ഗീ​ക പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ദ​ളി​ത് ബാ​ലി​ക​യു​ടെ വീ​ട് രാ​ഹു​ല്‍ ഗാ​ന്ധി സ​ന്ദ​ര്‍​ശി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ലൈം​ഗീ​ക പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ദ​ളി​ത് ബാ​ലി​ക​യു​ടെ വീ​ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി സ​ന്ദ​ര്‍​ശി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് രാ​ഹു​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ച്ച രാ​ഹു​ല്‍ എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് രാ​ഹു​ല്‍ പ​റ​ഞ്ഞു. നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്നും സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. ഞ​ങ്ങ​ള്‍ നീ​തി നേ​ടി​യെ​ടു​ക്കും. അ​വ​രോ​ടൊ​പ്പം ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. നീ​തി ല​ഭി​ക്കു​ന്ന​തു​വ​രെ രാ​ഹു​ല്‍ ഗാ​ന്ധി അ​വ​ര്‍​ക്കൊ​പ്പ​മാ​ണ്- മാ​ധ്യ​മ​ങ്ങ​ളോ​ടാ​യി രാ​ഹു​ല്‍ പ​റ​ഞ്ഞു.

You May Like

Subscribe US Now