1 മുതല്‍ 9 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓള്‍ പാസ്

User
0 0
Read Time:7 Minute, 36 Second

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ ഒമ്ബതാം ക്ലാസ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം കുട്ടികളുടെ പഠനനിലവാരം വിലയിരുത്തേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഇതിനായി നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ നിര്‍ദേശങ്ങളും ഉത്തരവിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിരന്തരവിലയിരുത്തലും വര്‍ഷാന്ത്യവിലയിരുത്തലും പരിഗണിച്ച്‌ കുട്ടികള്‍ക്ക് ഗ്രേഡ് നല്‍കാവുന്നതാണെന്നും അതാത് സ്കൂളില്‍ ഓരോ വിഷയത്തിന്റെയും സബ്ജക്‌ട് കൗണ്‍സില്‍ ചേര്‍ന്ന് വിലയിരുത്തലിന്റെ സ്കോറിങ് നിശ്ചയിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലും കൃത്യമായി നടക്കുന്നുണ്ടെന്ന് അതത് പ്രഥമാധ്യപകര്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.

വിലയിരുത്തലിലൂടെ മാത്രമേ കുട്ടികളുടെ മികവും പരിമിതിയും കണ്ടെത്താനും മികവിനെ കൂടുതല്‍ മികവുള്ളതാക്കി മാറ്റാനും പരിമിതികളെ മറികടക്കാനുള്ള പഠനപിന്തുണ പരിപാടികള്‍ ആസൂത്രണം ചെയ്യാനും കഴിയു. ഇതിന് കഴിയണമെങ്കില്‍ ഫസ്റ്റ് ബെല്‍ ക്ലാസുകളിലൂടെയും തുടര്‍പ്രവര്‍ത്ത നങ്ങളിലൂടെയും ആര്‍ജ്ജിച്ച ശേഷികള്‍ വിലയിരുത്തുന്നതാണ് അഭികാമ്യം. അതിനായി സംസ്ഥാനതലം മുതല്‍ സ്കൂള്‍തലം വരെ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

നിരന്തരവിലയിരുത്തല്‍: പഠന പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, പഠനത്തിന്റെ ഭാഗമായി. ഉണ്ടാക്കിയ ഉല്പന്നങ്ങള്‍, യൂണിറ്റ് വിലയിരുത്തല്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് നിരന്തര വിലയിരുത്തല്‍ നടത്തി ഗ്രേഡ് നല്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ക്ലാസുകള്‍ വീഡിയോമോഡിലാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വീഡിയോക്ലാസുകള്‍ കണ്ട് കുട്ടികള്‍ തയാറാക്കിയ പഠനക്കുറിപ്പുകള്‍ നിരന്തര വിലയിരുത്തലിന് അടിസ്ഥാനമാക്കാവുന്നതാണ്. ഒപ്പംതന്നെ വീഡിയോ ക്ലാസുകളുടെ തുടര്‍ച്ചയായി അധ്യാപകര്‍ നല്‍കിയ അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കുന്നതിലുള്ള മികവും പരിഗണിക്കാവുന്നതാണ്.

വര്‍ഷാന്തവിലയിരുത്തല്‍: ഈ വര്‍ഷത്തെ സവിശേഷസാഹചര്യത്തില്‍ പഠന കാര്യത്തില്‍ കുട്ടി പൊതുവെ എവിടെ നില്‍ക്കുന്നു എന്നറിയാന്‍ വര്‍ഷാന്ത വിലയിരുത്തല്‍ പ്രയോജനപ്പെടും. ഇതിനായി പഠനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി സവിശേഷമായി തയാറാക്കിയ പാനമികവുരേഖ കാര്‍ഡുരൂപത്തില്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതാണ്. ലഭ്യമാക്കിയ പ്രവര്‍ത്തന കാര്‍ഡുകളില്‍ നിന്നും ഓരോ കുട്ടിയുടെയും സാധ്യതക്കനുസരിച്ച്‌ പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. കുട്ടികള്‍ പൂര്‍ത്തിയാക്കുന്നവയില്‍ നിന്ന് മികച്ച അഞ്ചെണ്ണം വിലയിരുത്തിയാണ് കുട്ടികള്‍ക്ക് ഗ്രേഡ്/ കോര്‍ നല്‍കേണ്ടത്.

ബി.ആര്‍.സി.കളില്‍ നിന്ന് ലഭ്യമാകുന്ന പുസ്തക രൂപത്തിലുള്ള പ്രവര്‍ത്തന കാര്‍ഡുകള്‍ (പഠനമികവ് രേഖ) പ്രഥമാധ്യാപകരുടെ ഉത്തരവാദിത്വത്തില്‍ കുട്ടികള്‍ക്ക് ലഭ്യമാക്കേണ്ടതാണ്.

2021 ഏപ്രില്‍ 24 നകം എസ്.ആര്‍.ജി. മീറ്റിംഗ് കൂടുകയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും 2021-22 അധ്യയനവര്‍ഷം ആരംഭിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയും വേണം. മുന്‍കൂട്ടി തയാറാക്കിയ അജണ്ട ഓരോന്നും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയും അവ കൃത്യമായും സമയബന്ധിതമായും പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.

2021 ഏപ്രില്‍ 26 നകം പി.റ്റി.എ എക്സിക്യൂട്ടീവ്/ എസ്.എം.സി. എന്നിവ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതാണ്. സംസ്ഥാന തലത്തില്‍ തയാറാക്കി സ്കൂളുകള്‍ക്ക് നല്ക്കുന്ന പഠനമികവ് രേഖ എല്ലാ കുട്ടികള്‍ക്കും ലഭിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. സ്കൂളിലെ പ്രത്യേക പരിഗണന ലഭിക്കേണ്ട കുട്ടികള്‍ക്ക് വേണ്ട അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍ റിസോര്‍സ് ടീച്ചറെ കൂടി ഉള്‍പ്പെടുത്തി ആസൂത്രണം ചെയ്യണം.

പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പഠനമികവ് രേഖ 2021 മെയ് 10 നകം വിദ്യാലങ്ങളില്‍ തിരികെ വാങ്ങുകയും അധ്യാപകര്‍ വിലയിരുത്തി നല്‍കേണ്ടതുമാണ്. ഇപ്പോള്‍ തുടരുന്ന നിരന്തര വിലയിരുത്തല്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. പഠനപ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, പഠനത്തിന്റെ ഭാഗമായുണ്ടായ ഉല്പന്നങ്ങള്‍ മുതലായവയെ അടിസ്ഥാനമാക്കി വേണം വിലയിരുത്തല്‍. വീഡിയോ ക്ലാസുകള്‍ കണ്ട് കുട്ടികള്‍ തയാറാക്കിയ പഠനക്കുറിപ്പുകള്‍, വീഡിയോ ക്ലാസുകളുടെ തുടര്‍ച്ചയായി അധ്യാപകര്‍ നല്കിയ അസൈന്‍ മെന്റുകള്‍ എന്നിവ നിരന്തര വിലയിരുത്തലിന് പരിഗണിക്കാം.

നിരന്തര വിലയിരുത്തലും വര്‍ഷാന്തവിലയിരുത്തലും പരിഗണിച്ച്‌ കുട്ടികള്‍ക്ക് ഗ്രേഡ് നല്‍കാവുന്നതാണ്. അതാത് സ്കൂളുകളില്‍ ഓരോ വിഷയത്തിന്റേയും സബ്ജക്‌ട് കൗണ്‍സില്‍ അല്ലെങ്കില്‍ എസ്.ആര്‍.ജി. കൂടിച്ചേര്‍ന്ന് വിലയിരുത്തലിന്റെ സ്കോറിംഗ് നിശ്ചയിക്കാവുന്നതാണ്. 2021 മേയ് 20 നകം വര്‍ഷാന്ത വിലയിരുത്തല്‍ പ്രക്രിയ പൂര്‍ത്തിയാക്കി പ്രമോഷന്‍ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതാണ്. കുട്ടികള്‍ക്ക് ലഭിച്ച ഗ്രേഡ്/സ്കോര്‍ അധ്യാപകര്‍ രേഖപ്പെടുത്തി വയ്ക്കണം. കുട്ടികളെ അറിയാനും ആവശ്യമായ പഠനപിന്തുണ ഉറപ്പുവരുത്താനും ഇത് അത്യാവശ്യമാണ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മന്‍സൂര്‍ വധം: ലീഗിനെതിരെ ഗുരുതര ആരോപണവുമായി എല്‍.ഡി.എഫ്; 'മന്‍സൂറിനെ ആ​ശു​പ​ത്രി​യി​ല്‍ എത്തിക്കാന്‍ ​വൈകിപ്പിച്ചു'

പാ​നൂ​ര്‍: മു​ക്കി​ല്‍​പീ​ടി​ക​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ന​ട​ന്ന ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന ത​യാ​റാ​ക്കു​ന്ന​ത് യു.​ഡി.​എ​ഫാ​ണെ​ന്ന് എ​ല്‍.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. ഇ​രു​കൂ​ട്ട​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ പ​രി​ക്കേ​റ്റ മ​ന്‍​സൂ​റി​ന് വൈ​ദ്യ​സ​ഹാ​യം കി​ട്ടാ​ന്‍ വൈ​കി​യ​തും അ​പ​ക​ടം സം​ഭ​വി​ച്ച വി​ധം അ​റി​യും​മു​മ്ബ്, മു​സ്​​ലിം ലീ​ഗ് പ്ര​തി​ക​ളെ പ്ര​ഖ്യാ​പി​ച്ച രീ​തി​യും ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കു​ന്നു. സ്വ​ന്തം കൂ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ ചോ​ര​വാ​ര്‍​ന്നു കി​ട​ക്കു​മ്ബോ​ഴും അ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​തെ ര​ക്ത​സാ​ക്ഷി​യെ സൃ​ഷ്​​ടി​ച്ചെ​ടു​ക്കാ​നു​ള്ള ലീ​ഗ് നേ​തൃ​ത്വ​ത്തി​െന്‍റ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ചാ​ണ് മ​ന്‍​സൂ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ […]

You May Like

Subscribe US Now