18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ആരംഭിച്ചു; ആദ്യ പരിഗണന ഹൃദ്രോഗമുള്‍പ്പെടെ അനുബന്ധ അസുഖങ്ങള്‍ ഉള്ളവര്‍ക്ക്‌

User
0 0
Read Time:1 Minute, 56 Second

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ ആരംഭിച്ചു. ഹൃദ്രോഗമുള്‍പ്പടെ അനുബന്ധ അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് ആദ്യ പരിഗണന. ഇതുവരെ 1421 പേരുടെ അപേക്ഷകളാണ് ആരോഗ്യവകുപ്പ് അംഗീകരിച്ചത്.

കൊവിഡ് രണ്ടാം തരംഗം കേരളത്തെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് വാക്സിന്‍ കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചത്.

18 വയസ് കഴിഞ്ഞ് 44 വയസ് വരെയുള്ളവരില്‍ ഹൃദ്രോഗം ഉള്‍പ്പെടെ 20 അനുബന്ധ അസുഖങ്ങളുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിഗണന. ആദ്യദിനമായ ഇന്ന് 1421 പേരുടെ അപേക്ഷകളാണ് ആരോഗ്യവകുപ്പ് അംഗീകരിച്ചത്. തിരുവനന്തപുരത്ത് 138 പേര്‍ക്ക് വാക്സിന്‍ നല്‍കി

കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം ആരോഗ്യവകുപ്പ് ഒരുക്കിയ വാക്സിന്‍ വെബ്സൈറ്റില്‍ ചികിത്സാ രേഖകള്‍നല്‍കണം. ജില്ലാ തലത്തില്‍ പരിശോധന നടത്തിയാണ് അപേക്ഷ അംഗീകരിക്കുന്നത്.

1,90,745 പേര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും 40,000 പേരാണ് രേഖകള്‍ സമര്‍പ്പിച്ചത്. എന്നാല്‍ രേഖകള്‍ കൃത്യമല്ലാത്ത 25904 പേരുടെ അപേക്ഷകള്‍ തള്ളി.

അതെസമയം അപേക്ഷ നിരസിച്ചവര്‍ക്ക് മതിയായ രേഖകള്‍ സഹിതം വീണ്ടും അപേക്ഷിക്കാം. സംസ്ഥാനം വാങ്ങിയ മൂന്ന് ലക്ഷത്തി അറുപതിനായിരം കൊവിഷീല്‍ഡും 1,37,580 കൊവാക്സിനുമാണ് ഈ വിഭാഗത്തിനായി വിതരണം ചെയ്യുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും പിന്നാലെ കര്‍ണാടകയിലും ബ്ലാക്ക് ഫംഗസ്; പ്രതിദിനം 25 രോഗികള്‍ ചികിത്സ തേടി എത്തുന്നു

ബംഗളൂരു: മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും പിന്നാലെ കര്‍ണാടകയിലും ബ്ലാക്ക് ഫംഗസ് ബാധ പടരുന്നതില്‍ ആശങ്ക. ബംഗളൂരു നഗരത്തില്‍ പ്രതിദിനം 25 രോഗികള്‍ ചികിത്സ തേടി എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡിന് പിന്നാലെയാണ് മ്യൂക്കര്‍മൈക്കോസിസ് രോഗം പിടിപെടുന്നത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതല്‍ ഉള്ളവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. മഹാരാഷ്ട്രയില്‍ മാത്രം 1500ലധികം പേര്‍ക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രോഗം ബാധിച്ച്‌ 52 പേര്‍ മരിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് […]

You May Like

Subscribe US Now